സുന്നി അഫ്കാര്‍ പ്രചാരണ കാംപയിന്‍
കോഴിക്കോട്: സുന്നി യുവജന സഘം മുഖപത്രമായ സുന്നി അഫ്കാര്‍ വാരികയുടെ പ്രചാരണ കാംപയിന്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്താന്‍ എസ്. വൈ. എസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ആശയാദര്‍ശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി പ്രസിദ്ധീകരണത്തിന്റെ പ്രചാരണത്തിനും വരിക്കാരെ ചേര്‍ക്കുന്നതിനും ശാഖ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി, എ.എം പരീത് എറണാകുളം, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, സി.എച്ച് മഹ്മൂദ് സഅദി, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഒ.എം ശരീഫ് ദാരിമി, മലയമ്മ അബൂബക്കര്‍ ബാഖവി, ഹംസ റഹ്മാനി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സലീം എടക്കര, ലത്വീഫ് ഹാജി ബംഗളൂരു സംബന്ധിച്ചു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും അഹമ്മദ് തേര്‍ളായി നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."