HOME
DETAILS

സാന്ദ്രമാണ് സംഗീതം

  
backup
June 20 2017 | 23:06 PM

%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4%e0%b4%82

 


1976ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് സംഗീതദിനം എന്ന ആശയം മുന്നോട്ടുവച്ചത്. 1982ലാണ് ഇത് ആചരിച്ചു തുടങ്ങിയത്. ഇപ്പോള്‍ ലോകത്ത് 120 ലേറെ രാഷ്ട്രങ്ങള്‍ സംഗീതദിനം ആഘോഷിക്കുന്നു.
ലോകജനതക്കിടയില്‍ സമാധാനവും സൗഹൃദവും നിലനിര്‍ത്തുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വേദനകളിലും സംഗീതത്തെ സ്‌നേഹിച്ച നിരവധി പേരുടെ ഓര്‍മകളിലാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ചൈനക്കാരുടെ വൈദ്യശാസ്ത്രത്തില്‍ സംഗീതചികിത്സക്ക് ഏറെ പ്രാധാന്യമുണ്ടണ്ട്.

 

ഹിന്ദുസ്ഥാനിസംഗീതം

 


ഇന്ത്യയിലെ തനത് ശാസ്ത്രീയസംഗീതമാണ് ഹിന്ദുസ്ഥാനി. വടക്കേ ഇന്ത്യയിലെ രാജസദസുകളില്‍ പാടിയാണ് അത് ശക്തമായത്. മതപരമായ അനുഷ്ഠാനത്തിന്റെ ചരിത്രവും ഈ സംഗീതത്തിനുണ്ടെണ്ടന്ന് പറയാം. ഹിന്ദുസ്ഥാനി സംഗീതശാഖയെ വളര്‍ത്തുന്നതില്‍ പേര്‍ഷ്യന്‍, മുഗള്‍ അഫ്ഗാന്‍ സംഗീതങ്ങള്‍ക്കും പങ്കുണ്ടണ്ട്.

 

കര്‍ണാടകസംഗീതം


ദക്ഷിണേന്ത്യയില്‍ രൂപമെടുത്ത ശാസ്ത്രീയസംഗീതശാഖയാണ് കര്‍ണാടകസംഗീതം. ഹിന്ദുദൈവങ്ങളെ സ്തുതിക്കുന്നതാണ് പ്രധാനമായും ഈ സംഗീതത്തിന്റെ രീതി. കര്‍ണാടകസംഗീതത്തെ കുറിച്ചും വിവിധ പരിഷ്‌കാരങ്ങളെ കുറിച്ചും ആധികാരികമായി എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങളും ലഭ്യമായിട്ടുണ്ടണ്ട്. അവ സംസ്‌കൃതത്തിലാണ് എഴുതപ്പെട്ടത്. എം.എസ് സുബ്ബലക്ഷ്മി, ഡി.കെ പട്ടമ്മാള്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ ഈ രംഗത്തു നിന്നുള്ളവരാണ്.

 

പാശ്ചാത്യസംഗീതം

 


ഒമ്പതാം നൂറ്റാണ്ടണ്ടില്‍ യൂറോപ്പില്‍ സജീവമായ പരമ്പരാഗത സംഗീതത്തെയാണ് പാശ്ചാത്യസംഗീതം എന്നറിയപ്പെടുന്നത്. ഈ സംഗീതത്തില്‍ പല മാറ്റങ്ങളും ഉണ്ടണ്ടായി. ഇറ്റാലിയനായ പാലസ് ട്രീന ജിയോവാനിയെയാണ് പാശ്ചാത്യസംഗീതത്തിന്റെ ശില്‍പിയായി കണക്കാക്കുന്നത്. ജോണ്‍ സെബാസ്റ്റ്യന്‍ ബാകാണ് സിംഫണിയെന്ന ശാസ്ത്രീയസംഗീതത്തിന്റെ ശില്‍പി. മൊസാര്‍ട്ടും ബീഥോവനും അതില്‍ മനോഹരമായ ചരിത്രമെഴുതി.

 

സോപാന-കഥകളി സംഗീതം


മലയാളികളുടെ സംഗീതധാരയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സംഗീതപ്രസ്ഥാനമാണ് സോപാനസംഗീതം. ശ്രീകോവിലിന്റെ ചവിട്ടുപടികള്‍ക്ക് സമീപം നിന്ന് അമ്പലവാസികളായവര്‍ ഇടക്ക വായിച്ച് പാടുന്ന ദേവസ്തുതികളാണ് ഇത്. അഭിനയസംഗീതമെന്ന പേരില്‍ അറിയപ്പെടുന്ന കഥകളിയില്‍ സംഗീതത്തിന് വലിയ സ്ഥാനമുണ്ടണ്ട്. ഉച്ചാരണത്തിലും ഭാവപ്പകര്‍ച്ചകളിലും വളരെ കൃത്യതയുള്ളതാണ്

 

കഥകളി സംഗീതം.


വിവിധ രൂപങ്ങളിലായി സംഗീതം അവസാനിക്കാത്തതാണ്. നാടന്‍പാട്ടില്‍ തുടങ്ങി അത് താളവിസ്മയത്തിന്റെ ലോകം തീര്‍ത്ത് ജനമനസുകളില്‍ കയറുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago