HOME
DETAILS
MAL
പ്രവര്‍ത്തകര്‍ ശുചീകരണത്തിന് ഇറങ്ങണമെന്ന് സി.പി.എം
backup
June 20 2017 | 23:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ ഓരോ പ്രദേശത്തേയും പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും വീടുകളും പരിസര പ്രദേശങ്ങളും ശുചീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
ജൂണ്‍ 24, 25 തിയതികളില്‍ സംസ്ഥാനം മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളും വര്‍ഗബഹുജന സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. പനിബാധിതരെ സഹായിക്കാന്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വര്‍ഗ,ബഹുജന സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."