കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന നഷ്ടം കുറഞ്ഞു
തിരുവനന്തപുരം: 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത കണക്കുപ്രകാരം കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന നഷ്ടം 290 കോടിയായി കുറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1458 കോടിയായിരുന്ന പ്രവര്‍ത്തന നഷ്ടം 2017-18 ആയപ്പോള്‍ 745 കോടിയായും തുടര്‍ന്ന് 2018-19 ല്‍ 290 കോടിയായും കുറഞ്ഞു.
കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ കൈക്കൊണ്ടും ചെലവുകള്‍ നിയന്ത്രിച്ചും വൈദ്യുതി കുടിശ്ശിക കാര്യക്ഷമമായി പിരിച്ചെടുത്തും ഏറ്റവും ആദായകരമായ നിരക്കില്‍ വൈദ്യുതി വാങ്ങിയുമാണ് ഈ നേട്ടം കൈവരിക്കുവാന്‍ കെ.എസ്.ഇ.ബിക്കു കഴിഞ്ഞത്.
2018 ലെ പ്രളയം മൂലം ഏകദേശം 900 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായിരുന്നിട്ടുകൂടി ഈ നേട്ടം കൈവരിക്കാനായത് കെ.എസ്.ഇ.ബിയുടെ ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായതും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിലൂടെയാണെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ എന്‍.എസ് പിള്ള അറിയിച്ചു.
ഭാവിയില്‍ നഷ്ടങ്ങള്‍ ഉണ്ടാകാത്ത പക്ഷം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ഇ.ബിക്ക് ചെറിയ തോതിലെങ്കിലും ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."