ക്രോസ്ബാറിന് മീതേ അനന്തുവിന്റെ ചിറകടി: തകര്‍ന്നത് 37 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
തേഞ്ഞിപ്പലം: സര്‍വകലാശാലാ ജംപിങ് പിറ്റിലെ കന്നിയങ്കം അവിസ്മരണീയമാക്കി അനന്തു. ക്രോസ്ബാറിന് മുകളില്‍ മൂന്നരപതിറ്റാണ്ടിലേറെയായി തകരാതെ നിന്ന മീറ്റ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ കെ.എസ് അനന്തു താരമായത്.
1980 ല്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ കെ. രാമചന്ദ്രന്‍ സ്ഥാപിച്ച 2.00 മീറ്റര്‍ ഉയരമെന്ന റെക്കോര്‍ഡാണ് ക്രോസ്ബാറിന് മുകളിലെ അനന്തുവിന്റെ ചിറകടിയില്‍ 37 വര്‍ഷത്തിന് ശേഷം മാഞ്ഞു പോയത്. അനന്തു 2.02 ഉയരം കീഴടക്കിയാണ് പുതിയ മീറ്റ് റെക്കോര്‍ഡ് തകര്‍ത്തത്.
ഇതേ സര്‍വകലാശാല മൈതാനത്തെ മണല്‍ പിറ്റിലാണ് സായി ഡയരക്ടറായി വിരമിച്ച രാമചന്ദ്രന്‍ 1980 ല്‍ രണ്ടു മീറ്റര്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. ബി.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അനന്തു ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും രണ്ടു വെള്ളിയും കേരളത്തിന് സമ്മാനിച്ചിരുന്നു.
അഞ്ച് തവണ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനായി മത്സരിച്ചു. ഗുരുവായൂര്‍ കുരുവല്ലി വീട്ടില്‍ ശശി, നിഷ ദമ്പതികളുടെ മകനായ അനന്തുവിനെ നെല്‍സണ്‍ മാഷാണ് ഹൈജംപ് പിറ്റിലെ താരമാക്കി വളര്‍ത്തിയത്. ഹൈജംപില്‍ ഏഴാം ക്ലാസ് മുതല്‍ തന്നെ മെഡല്‍ വേട്ടക്കാരനാണ് അനന്തു. പിന്റോ റബല്‍ലോയാണ് നിലവില്‍ അനന്തുവിന്റെ പരിശീലകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."