ഇന്റര്‍നെറ്റോ, അതെന്താണ്
ഇസ്ലാമാബാദ്: ഇന്റര്‍നെറ്റിനെക്കുറിച്ചു കേട്ടിട്ടുപോലുമില്ലാത്ത മനുഷ്യരോ?, അതും വലിയൊരു ശതമാനം യുവജനങ്ങള്‍! കൗതുകം തോന്നുന്നുവല്ലേ? എന്നാല്‍, വാര്‍ത്ത നമ്മുടെ അയല്രാജ്യത്തുനിന്നുതന്നെയാണ്, പാകിസ്താനില്‍നിന്ന്.
15നും 65നും ഇടയില്‍ പ്രായമുള്ള ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 69 ശതമാനം പേര്‍ക്കും ഇന്റര്‍നെറ്റിനെക്കുറിച്ച് അറിയുകപോലുമില്ലെന്നാണ് വാര്‍ത്ത. ഇന്ത്യയില്‍ ഫേസ്ബുക് അടക്കമുള്ള കുത്തക കമ്പനികള്‍ നേരിട്ടു ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ മത്സരിക്കുമ്പോഴാണ് നമ്മുടെ അയല്‍നാട്ടിലെ ഈ അവസ്ഥ. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി (ഐ.സി.ടി)യുടെ ആഭിമുഖ്യത്തിലാണ് സര്‍വേ നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഐ.സി.ടിക്കുവേണ്ടി ഗവേഷണം നടത്തുന്ന ശ്രീലങ്ക കേന്ദ്രമായ ലേണ്‍ ഏഷ്യ ഗവേഷക കൂട്ടായ്മയാണ് സര്‍വേ നടത്തിയത്. സംഘം പാകിസ്താനില്‍ ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 2,000 വീടുകളില്‍നിന്നു കണക്കെടുത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസങ്ങളിലായായിരുന്നു ഇത്.
ഇന്റര്‍നെറ്റ് അവബോധം പാകിസ്താന് അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ കുറവാണെന്നാണ് ലേണ്‍ ഏഷ്യ പറയുന്നത്. പാകിസ്താനില്‍ നടത്തിയ സര്‍വേയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യമാണ് മുന്നോട്ടുവച്ചത്. ഇതില്‍ 17 ശതമാനം പേര് മാത്രമാണ് അതെ എന്ന് ഉത്തരം നല്‍കിയത്. ബാക്കിയുള്ളവരില്‍ കൂടുതല്‍ പേരും ഇന്റര്‍നെറ്റ് സാക്ഷരതാ കുറവുകൊണ്ടാണ് ഉപയോഗിക്കാത്തത്. റിപ്പോര്‍ട്ടിനോട് പാകിസ്താന് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."