പനി നേരിടാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിപുലമായ രീതിയില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നാടൊന്നാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പനി വിഷയം ചര്‍ച്ച ചെയ്യാന്‍ 23 ന് സര്‍വകക്ഷി യോഗം വിളിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആയിരിക്കും യോഗം. അന്ന് തന്നെ മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലാതല യോഗവും നടക്കും.
പനി ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിക്കും. ഹൈറിസ്‌ക് മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തും. മാധ്യമങ്ങള്‍ ആരോഗ്യ പരിപാടികള്‍ പനി സംബന്ധിച്ചത് നല്‍കണം. 27, 28, 29 തിയതികളില്‍ സംസ്ഥാനത്ത് ശുചീകരണം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശുപത്രിയില്‍ കിടത്തി ചികിത്സ വര്‍ധിപ്പിക്കും. സ്വകാര്യ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്ടര്‍മാരുടെ എണ്ണം കൂട്ടും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രിമാര്‍ക്ക് വീതിച്ചുനല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം ജെ മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട മാത്യു ടി തോമസ്, ആലപ്പുഴ ജി സുധാകരന്‍, കോട്ടയം കെ രാജു, ഇടുക്കി എംഎം മണി, എറണാകുളം തോമസ് ഐസക്, തൃശൂര്‍ എസി മൊയ്തീന്‍, പാലക്കാട് എകെ ബാലന്‍, മലപ്പുറം , കോഴിക്കോട് കെ.കെ ശൈലജ, വയനാട് വി.എസ് സുനില്‍ കുമാര്‍, കണ്ണൂര്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, കാസര്‍കോട് ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് ഏകോപന ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."