രണ്ടരപ്പതിറ്റാണ്ടിന്റെ നിറവുമായി കരുനാഗപ്പള്ളി ജുമാമസ്ജിദിലെ നോമ്പുതുറ
കരുനാഗപ്പള്ളി: ടൗണിലെത്തുന്ന വഴിയാത്രക്കാരായ നോമ്പുകാര്‍ക്കും വ്യാപാരശാലകളിലുള്ളവര്‍ക്കും കരുനാഗപ്പള്ളി ടൗണ്‍ ജുമാമസ്ജിദിലെ നോമ്പുതുറ സൗകര്യം പതിറ്റാണ്ടുകളായി തുടരുന്നു. രണ്ടരപതിറ്റാണ്ടായി തുടര്‍ന്നുവരുന്ന കരുനാഗപ്പള്ളി ടൗണ്‍ ജുമാമസ്ജിദിലെ നോമ്പുതുറയില്‍ മുന്നൂറോളം വരുന്ന ആളുകളാണ് ദിനേന പങ്കെടുക്കുന്നത്. ഭൂരിഭാഗം വ്യാപാരികള്‍ക്കും വ്യാപാര സ്ഥാനങ്ങളിലെ ജീവനക്കാര്‍ക്കും ടൗണില്‍ എത്തുന്ന വഴി യാത്രക്കാരായ നോമ്പുകാര്‍ക്കും ഈ നോമ്പുതുറ സൗകര്യം ഏറെ പ്രയോജനകരമാണ്.
ദിവസവും നോമ്പുതുറക്കുള്ള വിഭവങ്ങള്‍ ഒരുക്കി നല്‍കുന്നത് ടൗണിലെ ഒരുവ്യാപരിയുടെ ചിലവിലാണ്. വ്യത്യസ്ഥങ്ങളായ വിഭവങ്ങളാണ് ദിവസവും നല്‍കുന്നത്. താലൂക്ക് ജമാഅത്ത് യൂണിയനാണ് ടൗണ്‍ പള്ളിയുടെ പരിപാലനം. ഇവിടെ മഹല്ല് പള്ളികളിലെ പോലെവരുമാനമില്ല. വ്യാപാരികളുടെ സഹകരണവും സഹായവും ശ്രദ്ധേയമാണ്. നോമ്പുതുറ ഭക്ഷണവിഭവങ്ങള്‍ക്ക് പുറമേ ഇവിടെത്തെനോമ്പുകഞ്ഞിയും പ്രസിദ്ധമാണ്. ദിവസം എതാണ്ട് കാല്‍ ലക്ഷം രൂപയോളം വരും നോമ്പുതുറ വിഭവങ്ങള്‍ക്കും കഞ്ഞിക്കുമായി ചിലവു വരുകയെന്ന് ഇഫ്താര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ സൈനുദ്ദീന്‍ പറഞ്ഞു. കഞ്ഞിയും വിഭവങ്ങളും വിളമ്പി നല്‍കാന്‍ ബഷീറും സന്നദ്ധരായ എതാനം പേരുടെ സേവനവു ലഭ്യമാണ്. പള്ളിയുടെ മുകളിലെ നിലയിലാണ് നോമ്പുതുറന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിരിക്കുന്നതും ശ്രദ്ധയേമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."