തുറവൂര്‍ പാടശേഖര അഴിമതി: അന്വേഷണം നടത്തണമെന്ന് കര്‍ഷകര്‍
ചേര്‍ത്തല: തുറവൂര്‍ പാടശേഖരത്തിലെ നെല്‍കൃഷിയുടെ പേരില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് സമഗ്ര അന്വഷണം നടത്തണമെന്ന ആവശ്യവുമായി കര്‍ഷകര്‍. നെല്‍കൃഷി വികസനത്തിനായി പ്രവര്‍ത്തിക്കേണ്ട കര്‍ഷക സംഘം പൂര്‍ണമായും മത്സ്യകൃഷിക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് കര്‍ഷകരുടെ പരാതി.
തുറവൂര്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിയുടെ വികസനത്തിനു വേണ്ടി രൂപീകരിച്ച കര്‍ഷകസംഘം ഇപ്പോള്‍ മത്സ്യകൃഷിയുടെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയാന്നെന്ന് കര്‍ഷകര്‍ പറയുന്നു .ഇതുമൂലം തുറവൂര്‍ പാടശേഖരത്ത് നെല്‍കൃഷി ഏറെക്കുറെ നിലച്ചിരിക്കുകയാണ്. ഇത്തവണ ചില പാടശേഖരങ്ങളില്‍ കൃഷിഭവനില്‍ നിന്ന് നെല്‍വിത്ത് വാങ്ങി വിതച്ചെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. .കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി സര്‍ക്കാരിന്റെ സബ്‌സീഡി തട്ടിയെടുക്കുവാനുള്ള മാര്‍ഗമായിട്ടല്ലാതെ യഥാര്‍ത്തത്തില്‍ ഒരു പാടശേഖരങ്ങളിലും നെല്‍കൃഷി നടക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.നിലവില്‍ ഒട്ടുമിക്ക പാടശേഖരങ്ങളിലും മത്സൃ കൃഷിയാണ് നടത്തുന്നത്.ലക്ഷക്കണക്കിന് രൂപയ്ക്കാണ് തുറവൂര്‍ പാടശേഖരം ഓരോ വര്‍ഷവും മത്സ്യകൃഷിക്കായി ലേലത്തിനു പോകുന്നത്. എന്നാല്‍ പാടശേഖര ഉടമകള്‍ക്ക് നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. മത്സ്യകൃഷിയുടെ നഷ്ടം പറഞ്ഞ് കര്‍ഷക സംഘ ഭാരവാഹികളും മത്സ്യ മാഫിയായും ഈ തുക മുഴുവന്‍ തട്ടിയെടുക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസിലെ ചില നേതാക്കളുടെ നിയന്ത്രണത്തിലാണ് തുറവുര്‍ കര്‍ഷക സംഘം പ്രവര്‍ത്തിക്കുന്നത്. എല്ലാ രാഷ്ട്രി പാര്‍ട്ടി പ്രതിനിധീകളും ഈ സംഘ ഭരണത്തില്‍ ഉണ്ടെങ്കിലും അഴിമതിയുടെ കാര്യത്തില്‍ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്നാണ് പരാതി. തുറവുര്‍ പാടശേഖരങ്ങളിലേയും കര്‍ഷക സംഘത്തിന്റെയും കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വഷണം നടത്തണമെന്ന് തുറവൂര്‍ കൃഷിഭവനിലെ ഉപദശക സമതി തീരുമാനിച്ചിട്ടും പിന്നിട് നടപടിയും ഉണ്ടായില്ല. പാടശേരത്തിലെ കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനവും ഫണ്ട് വിനിയോഗവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."