മതസൗഹാര്‍ദം വിരിയിച്ച് ന്യൂബസാര്‍ ഇഫ്ത്താര്‍ സംഗമം
പടിഞ്ഞാറങ്ങാടി: കൂറ്റനാട് ഗുരുവായൂര്‍ റോഡിലുള്ള ന്യൂബസാറില്‍ എന്ന സ്ഥലത്ത് ടെന്റ് കെട്ടി എകദേശം 300ല്‍പരം ആളുകളെ ദിവസവും നോമ്പുതറപ്പിക്കുന്നു. സംഘാടനത്തില്‍ മറ്റു മതസ്തരും പങ്കാളികളാവുന്നു എന്നതാണ് ഇതിന്റെ മാറ്റുകൂട്ടുന്നത്. ഇതിന്നു വേണ്ട ടെന്റിന്റെ സാമ്പത്തിക ചിലവ് വഹിച്ചിരിക്കുന്നത് മാക്കപ്പൂസ് ഫുഡിന്റെ ഐനപ്പുള്ളി രാജേഷ് എന്ന സഹോദരനാണ്.
വഴിയാത്രക്കാര്‍ക്കും, നാട്ടുകാര്‍ക്കുമായാണ് നോമ്പ് തുറ ഒരുക്കിയിരിക്കുന്നത്. കൂറ്റനാട് ന്യൂ ബസാര്‍ പ്രദേശങ്ങളിലെ നാട്ടുകാരുടേയും, വ്യാപാരികളുടേയും, പ്രവാസി സുഹൃത്തുക്കളുടേയും, മറ്റും സഹായ സഹകരണത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നോമ്പ് തുറ ടെന്റ് ഇപ്പോള്‍ 26 ദിവസം പിന്നിട്ട് കഴിഞ്ഞു. തൃത്താല എം.എല്‍.എ വി.ടി ബല്‍റാം ഉള്‍പ്പടെ നാഗലശ്ശേരി, പട്ടിത്തറ, ചാലിശ്ശേരി പഞ്ചായത്തുകളിലെ ജന പ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ വ്യത്യസ്ത ദിവസങ്ങളിലായി നോമ്പ് തുറയില്‍ പങ്കെടുത്തു.
ജാതി മത ബേധമന്യേ നോമ്പ് തുറയില്‍ പങ്കെടുക്കാനുള്ള അവസരവും നല്‍കുന്നു. ന്യൂ ബസാര്‍ കൂട്ടായ്മ പ്രവര്‍ത്തകരായ ടി.പി ഷക്കീര്‍, എം.പി സുലൈമാന്‍, പി. നൗഷാദ്, കെ.വി ഗഫൂര്‍, എം.കെ കോയ, കെ.വി മനു, ഗോബി, എം.വി മുസ്തഫ, എം.ഹംസ, രാജേഷ് ഐനപ്പുള്ളി, സലീംകുമാര്‍, കെ.വി സലീം, സൈഫുദ്ധീന്‍ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."