പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ ഗ്രീന്‍ പവര്‍ പ്രവാസി ഗ്രൂപ്പിന്റെ കൈത്താങ്
വളാഞ്ചേരി: പ്രളയത്തില്‍ വീട് തകര്‍ന്ന ഇരിമ്പിളിയം മോസ്കോ സ്വദേശി മൂസയ്ക്ക് ഗ്രീന്‍ പവര്‍ പ്രവാസി ഗ്രൂപ്പ് സാംസ്കാരിക സമിതിയുടെ കൈത്താങ്ങ്. ഇരിമ്പിളിയം പഞ്ചായത്തിലെ മോസ്കോ സ്വദേശി മൂസയുടെ വീട് പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പ്രായമായ മൂസയും ഭാര്യയും താമസിക്കാന്‍ വീടില്ലാതെ വിഷമിക്കുന്നതറിഞ്ഞ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഗ്രീന്‍ പവര്‍ സംഘാടകരുമായി ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഗ്രീന്‍ പവര്‍ പ്രവാസി ഗ്രൂപ്പ് പ്രളയ ബാധിതര്‍ക്കായി സ്വരൂപിച്ച ഫണ്ട് ഗ്രീന്‍ പവര്‍ കൈത്താങ്ങ് പദ്ധതിയുടെ ഏഴാം വാര്‍ഷിക പരിപാടിയില്‍വച്ച് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എക്ക് കൈമാറുകയായിരുന്നു. എം എല്‍.എയുടെ നേത്യത്വത്തില്‍ ഗ്രീന്‍ പവര്‍ കൈത്താങ്ങ് വളണ്ടിയര്‍മാര്‍ ഞായറാഴ്ച രാവിലെ വീടിന്റെ ആദ്യ ഘട്ട പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു.
കൈത്താങ്ങ് വളണ്ടിയര്‍മാരായ എം.എം അബുല്ലൈസ് മാസ്റ്റര്‍, സി.കെ സുലൈമാന്‍, വി.പി ഹൈദര്‍, കെ.ടി നവാസ്, പി.കെ റഫീഖ്, ഇസ്ഹാഖ് പരയോടത്ത്, ഫസല്‍ നാലകത്ത്, എ.പി ഷൗക്കത്തലി, പി.ടി നിസാര്‍, പി.ടി റബീഹ്, പി.ടി റാഷിദ്, ഹാരിസ്, നിസാര്‍ പാലക്കല്‍, നൂറുല്‍ ആബിദ് നാലകത്ത് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."