തോട്ടാംകുളം സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നു
മാള: ആളൂര്‍ പഞ്ചായത്തിലെ തോട്ടാംകുളം സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നു.
പ്രദേശത്തെ ഒരു പ്രധാന ശുദ്ധജല സ്രോതസായിരുന്നു തോട്ടാംകുളം.പ്രദേശത്തെ കിണറുകളിലെ ജലലഭ്യത ഉറപ്പു വരുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന തോട്ടാംകുളം ഇന്നു വെറും ചതുപ്പു നിലം പോലെയായി മാറിയിരിക്കുകയാണ്. കുളത്തിന്റെ സംരക്ഷണ ഭിത്തികള്‍ എല്ലാം നശിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പു കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും ജലസേചനത്തിനുമെല്ലാം പ്രദേശ വാസികള്‍ ഉപയോഗിച്ചിരുന്ന തോട്ടാംകുളം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യം അധികൃതര്‍ അവഗണിക്കുകയാണ്.
കുളത്തില്‍ നിറഞ്ഞ കാടും പായലും നീക്കം ചെയ്യണം. കുളത്തില്‍ അടിഞ്ഞു കൂടിയ ചളി നീക്കം ചെയ്തത് ആഴം കൂട്ടണം.
തകര്‍ന്ന സംരക്ഷണ ഭിത്തികള്‍ പുനര്‍മിക്കണം തുടങ്ങിയവക്കായി പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കിയാല്‍ സംരക്ഷണം സാധ്യമാകും. വേനല്‍ക്കാലത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനു പ്രയോജനപ്പെടുത്താവുന്ന തോട്ടാംകുളം സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."