അരിവാങ്ങി പണം നല്‍കാതെ വഞ്ചിച്ച കേസ്; മൂന്നുപേര്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: 21 ടണ്‍ അരി വാങ്ങി മുഴുവന്‍ പണവും നല്‍കാതെ വഞ്ചിച്ച മൂന്നുപേരെ സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് അരി വാങ്ങിയത്. പൊതന്നൂര്‍ സ്വവദേശികളായ എ. അഷറഫ്, എ. അബ്ദുള്‍ സലീം, കെ. ജോണ്‍ ബാഷ എന്നിവരേയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അഷറഫ് പൊതന്നൂര്‍ ഹിന്ദുസ്ഥാന്‍ ട്രെയ്‌ഡേര്‍സ് ഉടമയാണ്. എം.ടി.എസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് വഴി ഓണ്‍ലൈനായി 21 ടണ്‍ അരി ജൂലൈ 14ന് വാങ്ങിക്കുകയും പണമായി രണ്ട് ലക്ഷം രൂപ നല്‍കുകയും 8.08 ലക്ഷത്തിന്റെ ചെക്കുമാണ് നല്‍കിയിരുന്നത്.
എന്നാല്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയായിരുന്നു. ഇതിനേ തുടര്‍ന്ന് പണം ചേദിച്ചപ്പോള്‍ അഷറഫും മറ്റു രണ്ടുപേരും ഉടമയെ ഭീക്ഷണിപ്പെടുത്തുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.
തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ പരാതിയിന്‍മേല്‍ വസ്തുതയുണ്ടെന്ന് അറിയുകയും ഐ.പി.സി 405, 420, 506 (ഐ) പ്രകാരം കേസെടുക്കുകയും വിചാരണക്ക് ശേഷം പ്രതികളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലടക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."