HOME
DETAILS

കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി: ജനം ഇടപെട്ട് ജപ്തി നടപടി തടഞ്ഞു

  
backup
November 14 2018 | 02:11 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af

കുന്നംകുളം: കുടുംബത്തെ ആത്മഹത്യാമുനമ്പില്‍ നിര്‍ത്തിയുള്ള ജപ്തി നടപടി പൊതുജനങ്ങളുടെ ഇടപെടല്‍ മൂലം തടസപെട്ടു.
എട്ടുകോടിയിലേറെ വിലവരുന്ന നഗരഹൃദയത്തിലെ വീടും സ്ഥലവും ചതിയിലൂടെ നഷ്ടപെടുന്നത് തടയാനാകാത്തതിനാല്‍ മൂന്നു മക്കളും അമ്മയും ആത്മഹത്യക്കു ശ്രമിച്ചതോടെയാണ് ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
കുന്നംകുളം തൃശൂര്‍ റോഡില്‍ ബഥനി ഇംഗ്ലീഷ് സ്‌കൂളിനു മുന്നില്‍ താമസിക്കുന്ന മധുരഞ്ചേരി ബിന്നിയുടെ പുരയിടമാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ കമ്പനി അഡ്വ. കമ്മീഷന്‍ മുഖേനെ ജപ്തി ചെയ്യാനെത്തിയത്. പത്തു വര്‍ഷം മുന്‍പ് ബിന്നിക്ക്് എര്‍ണാംകുളം സ്വദേശി ലോണെടുത്തു നല്‍കാമെന്നേറ്റ് വീടിന്റെ മുക്തിആര്‍ വാങ്ങുകയും രണ്ടു ലക്ഷം രൂപ നല്‍കുകയും ചെയ്തു. പിന്നീട് ഇയാള്‍ അന്‍പത് ലക്ഷം രൂപക്ക് എസ്.ബി.ഐ എറണാംകുളം ശാഖയില്‍ സുനിത എന്ന സ്ത്രീയുടെ പേരില്‍ ലോണെടുത്തു. ഇതു ബിന്നി അറിഞ്ഞിരുന്നില്ല. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് സ്ഥലം ചെന്നൈയിലുള്ള സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വിറ്റു എന്നാണ് രേഖകള്‍. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നതോടെ കേസില്‍ കമ്പനി വിജയിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഗുണ്ടകളുള്‍പടേ ഇവരെ ഒഴിവാക്കാന്‍ പലരും വീട്ടിലെത്തുന്നതു പതിവായതോടെ ഇവരെ ഭയന്ന് ഒന്‍പതോളം നായകളെ വീട്ടില്‍ വളര്‍ത്തി. നായകളെ പിടികൂടാനുള്ള വിദ്ഗധരും വാതിലുകള്‍ തകര്‍ക്കാനായി ജനറേറ്ററും കട്ടറും വിദ്ഗ്ധ തൊഴിലാളികളുമായി പൊലിസ് സംരക്ഷണയിലാണ് സംഘം എത്തിയത്. ഈ സമയം ബിന്നി വീട്ടിലുണ്ടായിരുന്നില്ല. മുന്‍ വശത്തെ രണ്ടു വാതിലുകള്‍ തകര്‍ത്തതോടെ സില്ലിയും മക്കളും ദേഹത്ത് മണ്ണണ്ണ ഒഴിച്ചു ആത്മഹത്യാ ഭീഷണി മുഴക്കി. ഇതിനിടെ പൊലിസ് ആംബുലന്‍സും ഫയര്‍ഫോഴ്‌സിനേയും വിളിച്ചുവരുത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ക്ഷുഭിതരാവുകയും ജപ്തിക്കെത്തിയവരുമായി വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തു. പലപ്പോഴായി ഇത്തരത്തില്‍ ജപ്തി നടപടികളുമായി ബാങ്കുകാര്‍ എത്തിയിട്ടുണ്ടെങ്കിലും പൊതു ജനപ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോകാറാണ് പതിവ്. നാട്ടുകാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജപ്തിക്ക് സ്റ്റേ വാങ്ങുന്നതിനായുള്ള സമയം അനുവദിക്കാമെന്ന് അഡ്വ. കമ്മിഷന്‍ സമ്മതിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago