HOME
DETAILS
MAL
വൈദ്യുതിത്തൂണ് നിലംപൊത്താതെ മാറ്റിസ്ഥാപിക്കില്ലെന്ന് അധികൃതര്‍
backup
June 21 2017 | 21:06 PM
പൂനൂര്: മഠത്തുംപൊയില്‍ അത്തായകുന്നുമ്മലിലെ നിരവധി വീടുകള്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന പാതി തകര്‍ന്ന വൈദ്യുതിത്തൂണ് മാറ്റിസ്ഥാപിക്കാതെ കെ.എസ്.ഇ.ബി അതികൃധര്‍. തൂണ് ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്. ഉണ്ണികുളം സെക്ഷന്‍ ഓഫിസിലെ ജീവനക്കാരാണ് തകര്‍ന്നു വീഴാറായ വൈദ്യുതിത്തൂണ് മാറ്റിസ്ഥാപിക്കാന്‍ തയാറാകാത്തത്. പരിസര പ്രദേശങ്ങളില്‍ നിരവധി വീടുകളുണ്ട്. കൂടാതെ വിദ്യാര്‍ഥികളടക്കം നിരവധി ആളുകളും ചെറിയ വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. പോസ്റ്റ് വീഴാതെ മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് പരാതിക്കാര്‍ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."