മനോജ് വധം: സി.ബി.ഐ പത്തുപേരെ ചോദ്യം ചെയ്തു
പയ്യോളി: ബി.എം.എസ് പ്രവര്ത്തകന് സി.ടി മനോജ് വധക്കേസില്‍ സി.ബി.ഐ നല്കിയ നോട്ടിസ് പ്രകാരം പത്തുപേരെ ചോദ്യം ചെയ്തു. ഇതില്‍ ഏഴു സി.പി.എം പ്രവര്‍ത്തകര്‍ ആദ്യകുറ്റപത്രത്തില്‍ ഇല്ലാത്തവരാണ്.
തിരുവനന്തപുരത്തെ സി.ബി.ഐ ആസ്ഥാനത്ത് ഡിവൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുചുകുന്ന് സ്വദേശികളായ നാലു പേരും പയ്യോളിക്കാരായ മൂന്നു പേരുമാണ് ആദ്യകുറ്റപത്രത്തില്‍ ഇല്ലാത്തവര്‍.
ഇതില്‍ മുചുകുന്ന് സ്വദേശികളായ രണ്ടുപേരെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരത്ത് തന്നെ നിര്‍ത്തിയിട്ടുണ്ട്. ഒരാള്‍ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. മനോജിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നാലുപേര്‍ ലോക്കല്‍ പൊലിസിന്റെ ആദ്യകുറ്റപത്രത്തിലുള്ളവരാണ്.
സി.ബി.ഐ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയതോടെ പയ്യോളിയിലെ സി.പി.എം നേതൃത്വം പരുങ്ങലിലായി. പയ്യോളിയില്‍ കോളിളക്കം സൃഷ്ടിച്ച മനോജ് വധം നടന്നിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ സംഘട്ടനങ്ങളും അരങ്ങേറിയിരുന്നു.
മനോജിന്റെ വീടിനു പരിസരത്തെ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കപ്പെടുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിവസങ്ങളോം മാറിത്താമസിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."