വിത്തുകള്‍ മുളച്ചില്ല; കോള്‍പാടങ്ങളില്‍ ഞാറുനടീല്‍ വൈകുന്നു
ചങ്ങരംകുളം: പുഞ്ചക്കൃഷി ഇറക്കുന്നതിന് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും മേഖലയിലെ കോള്‍പാടങ്ങളില്‍ ഞാറുനടീല്‍ വൈകുന്നു. വിത്തിന് മൂപ്പെത്താത്തതാണ് കൃഷി ഇറക്കുന്നത് വൈകാന്‍ കാരണം. ഇത്തവണ കോള്‍പടവിലെ വെള്ളം നേരത്തെ വറ്റിയതിനാല്‍ പുഞ്ചകൃഷി ഇറക്കാനുള്ള സൗകര്യം രണ്ടാഴ്ച മുന്‍പ് തയാറായിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ സെപ്റ്റംബര്‍ മാസത്തില്‍ പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പമ്പിങ് തുടങ്ങി നവംബര്‍ അവസാനത്തോടെ ഞാറുനടീല്‍ ആരംഭിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ പ്രളയത്തിന് ശേഷം പൊന്നാനി ബീയ്യംകെട്ടിലെ ഷട്ടറുകള്‍ അടയ്ക്കാന്‍ കഴിയാതെ പാടശേഖരത്തെ വെള്ളം കടലിലേക്ക് ഒഴുകി പോയിരുന്നു. അതിനാല്‍ ഇത്തവണ വെള്ളം വറ്റിക്കാന്‍ പമ്പിങ് അധികം വേണ്ടി വന്നില്ല. തുലാമഴ പെയ്യാതിരുന്നതും പാടശേഖരങ്ങളില്‍ വെള്ളം കുറയാന്‍ കാരണമായി. അനുകൂല സാഹചര്യമായതിനാല്‍ നേരത്തെ കൃഷി ഇറക്കാനായി കര്‍ഷകര്‍ തയാറെടുത്തെങ്കിലും സീഡ് അതോറിറ്റി വിതരണം ചെയ്ത വിത്ത് മുളയ്ക്കാതിരുന്നത് തിരിച്ചടിയായി. ഒടുവില്‍ പാലക്കാട്നിന്ന് പുതിയ വിത്ത് കര്‍ഷകര്‍ വാങ്ങിയാണ് പാടത്ത് വിതച്ചത്. ഇതിനാല്‍ രണ്ടാഴ്ചയോളം സമയം വൈകി. വിത്ത് മൂപ്പെത്തുന്നതോടെ ഈ മാസത്തില്‍ തന്നെ കൃഷി ഇറക്കാനാണ് കര്‍ഷകരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."