സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പിന് എത്ര കാലമെടുക്കുമെന്ന് പറയാനാവില്ല, ഇപ്പോള്‍ അതിലല്ല ശ്രദ്ധ; നിര്‍മല സീതാരാമന്
വാഷിങ്ടണ്‍: പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പിന് എത്ര കാലമെടുക്കുമെന്ന് പറയാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. 'ഈ ഘട്ടത്തില്‍, എത്ര കാലം എടുക്കുമെന്നു നോക്കുന്നില്ല, വീണ്ടെടുപ്പിനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നതെന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല'- ഇതേപ്പറ്റി ദ ഹിന്ദു പത്രം ചോദിച്ചപ്പോള്‍ നിര്‍മലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഈ ഘട്ടത്തില്‍ ഓരോ മേഖലയിലെയും പ്രശ്നങ്ങള്‍ കേള്‍ക്കലും അതിന് സര്‍ക്കാരില്‍ നിന്ന് വേണ്ട നടപടിയെടുക്കലുമാണ് തന്റെ ഉത്തരവാദിത്തമെന്നും നിര്‍മല പറഞ്ഞു. കേള്‍ക്കല്‍ മാത്രമല്ല തന്റെ ഉത്തരവാദിത്തമെന്നും, അതിനനുസൃതമായി ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യുകയും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കലുമാണെന്നും നിര്‍മല പറഞ്ഞു.
ചില നയങ്ങള്‍ കാരണം വരുമാന നഷ്ടമുണ്ടാകുന്നത് ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനത്തിലാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തെ ബാധിക്കില്ലേയെന്ന് ഇപ്പോള്‍ ചോദ്യമുയരുന്നുണ്ട്. എന്നാല്‍ ആ ലക്ഷ്യത്തിലല്ല ഇപ്പോള്‍ കേന്ദ്രീകരിക്കുന്നതെന്നും നിര്‍മല പറഞ്ഞു.
വിവിധ കൂടിക്കാഴ്ചകള്‍ക്കായി യു.എസിലാണ് ഇപ്പോള്‍ നിര്‍മല സീതാരാമന്. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിനുമായി നിര്‍മല ഇന്നു കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."