മയക്കുമരുന്ന് വിരുദ്ധ ദിനാചരണം; ചിത്രരചന സംഘടിപ്പിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ചിത്രരചന സംഘടിപ്പിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ലഹരിക്കെതിരായ ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.വി സുരേന്ദ്രന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ഷാജി എസ്. രാജന്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. ജയപ്രകാശ്, പി.കെ ബൈജു സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നാളെ പ്രത്യേക അസംബ്ലി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. 25നു വൈകുന്നേരം മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തു വിമുക്തി ദീപം തെളിയിക്കല്‍ ചടങ്ങും നടക്കും. 26നു വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."