വ്യാപാര സമുച്ചയത്തിന് റയില്‍വേ അനുമതി ലഭിച്ചില്ല; നഗരസഭ വാഹന പാര്‍ക്കിങിലൂടെ വരുമാനമാര്‍ഗം തേടുന്നു
പട്ടാമ്പി: പഴയ ബസ് സ്റ്റാന്‍ഡില്‍ മള്‍ട്ടിപ്ലക്‌സ് വ്യാപാര സമുച്ചയം നിര്‍മിക്കാന്‍ റെയില്‍വേ അധികൃതര്‍ അനുമതി നല്‍കാത്തതിനാല്‍ നഗരസഭ വാഹന പാര്‍ക്കിങിലൂടെ വരുമാന മാര്‍ഗം തേടുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും യാത്രക്കാര്‍ക്ക് പാര്‍ക്കിങിന് സൗകര്യമൊരുക്കാനും, വ്യാപാരികള്‍ക്ക് കച്ചവട സാധ്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പട്ടാമ്പി നഗരസഭയുടെ പുതിയ തീരുമാനം. പട്ടാമ്പി നഗരസഭ നിലവില്‍വരുന്നതിനു മുന്‍പാണ് പഴയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കിയത്. ഈ സ്ഥലത്ത് പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കാനായി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് റെയില്‍വേ അധികൃതര്‍ ഉടക്കുവച്ചത്. തടസവാദങ്ങള്‍ തരണം ചെയ്യാന്‍ പട്ടാമ്പി പഞ്ചായത്ത് അധികൃതര്‍ കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും മാറ്റി നല്‍കിയിട്ടും കാര്യമുണ്ടായില്ല. നഗരസഭ നിലവില്‍വന്നശേഷവും കുരുക്കഴിക്കാന്‍ ശ്രമം നടന്നെങ്കിലും റെയില്‍വേ അധികൃതര്‍ കനിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സ്ഥലം താല്‍ക്കാലിക പാര്‍ക്കിങ്ങ് ഗ്രൗണ്ടായി മാറ്റുന്നത്. ബസ് സ്റ്റാന്‍ഡ് ഇല്ലാതായതോടെ ഇവിടെ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലമായി മാറിയിരുന്നു. സ്ഥലപരിമിതി കാരണം നിലവില്‍ പട്ടാമ്പി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹനം പാര്‍ക്കുചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതു സംബന്ധിച്ച് സുപ്രഭാതം നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കടകളുടെ മുന്നിലും മറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു കാരണം വലിയ ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്. അതിനൊരു പരിഹാരമെന്നോണമാണ് നഗരസഭ പാര്‍ക്കിങ് സൗകര്യം ആരംഭിക്കുന്നതെന്ന് ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ പറഞ്ഞു.
പണം ഈടാക്കി കൊണ്ടുള്ള വാഹന പാര്‍ക്കിങാണ് നഗരസഭ ആരംഭിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയ്ക്കാണ് പാര്‍ക്കിങ്ങിന് അനുമതിയുള്ളത്. ചെറു ലേറികള്‍, ട്രാവലര്‍ എന്നിവക്ക് 200 രൂപയും, നാലുചക്ര വാഹനങ്ങള്‍ക്ക് 80 രൂപയും, മുച്ചക്ര വാഹനങ്ങള്‍ക്ക് 60 രൂപയും, ഇരുചക്ര വാഹനങ്ങള്‍ക്ക് 40 രൂപയും ഒരു ദിവസത്തേക്ക് ഈടാക്കും. ടെന്‍ഡര്‍ നടപടിയിലൂടെ സ്വകാര്യ വ്യക്തിയാണ് പണം വാങ്ങിയുള്ള പാര്‍ക്കിങിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ദിനേയുള്ള ട്രെയിന്‍ യാത്രക്കാരും, സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം വര്‍ഷങ്ങളായി ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. സൂക്ഷിപ്പു സംവിധാനമില്ലാത്തതിനാല്‍ വാഹനങ്ങള്‍ കളവുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പണംകൊടുത്ത്്് പാര്‍ക്കിങ് വരുന്നതോടെ വാഹനങ്ങള്‍ക്ക് പൂര്‍ണ സുരക്ഷിതിത്വം ലഭിക്കും. അതോടപ്പം തന്നെ ടൗണിലെ പ്രധാന തിരക്കേറിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വാഹനകുരുക്കിന് പരിഹാരമാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."