ക്ഷേത്രകവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍
മയ്യില്‍: കണ്ണാടിപ്പറമ്പ് കാനത്തില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ രണ്ടംഗ സംഘത്തെ മയ്യില്‍ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ക്ഷേതത്തിലെ ഭണ്ഡാരവും വിളക്കും ഉരുളിയും കിണ്ടിയുമാണ് മോഷ്ടിച്ചത്. പുല്ലുപ്പിയില്‍ താമസിക്കുന്ന പട്ടാമ്പി സ്വദേശി സുദേവന് (59), 17 വയസുകാരന് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്.
കാനത്തില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ മയ്യില്‍ പൊലിസ് പ്രചരിപ്പിച്ചിരുന്നു.
തിങ്കളാഴ്ച്ച രാത്രികാനത്തില് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയുടെ വീട്ടില്വെള്ളം ചോദിച്ച് രണ്ടുഅപരിചിതര് എത്തുകയായിരുന്നു. സംശയം തോന്നിയ പൂജാരി സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മയ്യില്‍ പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."