കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പലരും ശ്രമിക്കുന്നു; ശബരിമല വിഷയത്തില്‍ ഹൈക്കോടതി
കൊച്ചി: ശബരിമല വിഷയത്തില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിച്ച ഹരജിക്കാരോടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന് പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരുന്നത് അതുകൊണ്ടാണ് എന്നും കോടതി വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ സംഘര്‍ഷാവസ്ഥ മുതലെടുക്കാന്‍ ശ്രമം ഉണ്ടായേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതിന് മുന്‍കരുതലായാണ് വാഹനങ്ങള്‍ക്ക് പാസ്സ് ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ശബരിമലയിലെ പാസ്സ് ഓണ്‍ലൈന്‍ ആക്കണമെന്ന ആവശ്യവുമായി അഭിഭാഷകനായ പി.ഉണ്ണി കൃഷ്ണന് ഹൈക്കോടതിയെ സമീപിച്ച ഹരജി കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."