പിടിമുറുക്കി ഇന്ത്യ
രോഹിത് ശര്‍മക്ക് സെഞ്ചുറി 117*
അജിങ്ക്യാ രഹാനെ 83*
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 224 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കളി തുടരാന്‍ ഇരു ടീമുകളും കാത്തുനിന്നെങ്കിലും മഴ കോരിച്ചൊരിഞ്ഞതോടെ അംപയര്‍മാര്‍ ആദ്യദിനം അവസാനിപ്പിച്ചു. മികച്ച രീതിയില്‍ കളി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു ശക്തമായ മഴ എത്തിയത്.
തുടക്കത്തില്‍ ഇന്ത്യ പതറിയെങ്കിലും രോഹിത് ശര്‍മയും രഹാനെയും രക്ഷകരാവുകയായിരുന്നു. 12 റണ്‍സിന് ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍ പുറത്തായതോടെ ഇന്ത്യ പതറി. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുന്‍പ് ഇന്ത്യയുടെ രണ്ടാം വീക്കറ്റും വീണു. ഇതോട ദക്ഷിണാഫ്രിക്കക്ക് മാനസിക ആധിപത്യം ലഭിച്ചു. റണ്‍സൊന്നുമെടുക്കാതെയായിരുന്നു പൂജാര പുറത്തായത്. 22 പന്തില്‍ നിന്ന് 12 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. എന്നാല്‍ പിന്നീട് രോഹിത് ശര്‍മയും രഹാനെയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇന്ത്യയുടെ ആദ്യ ദിനം മെച്ചപ്പെട്ടത്.
രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. നാലു സിക്‌സും 14 ഫോറും ഉള്‍പ്പെടെ 164 പന്തില്‍ 117 റണ്‍സ് കുറിച്ചാണ് രോഹിത്തിന്റെ നില്‍പ്പ്. 135 പന്തില്‍ 83 റണ്‍സുമായി രഹാനെയും രോഹത്തിന് പിന്തുണ നല്‍കി.
ടോസ് ഭാഗ്യം തുണച്ചിട്ടും ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചില്ല. കാഗിസോ റബാഡയുടെ ഇരട്ട പ്രഹരത്തില്‍ സമ്മര്‍ദത്തിലായ ഇന്ത്യക്ക് വിരാട് കോഹ്‌ലിയുടെ പുറത്താകല്‍ തിരിച്ചടിയായി. ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോഹ്‌ലി പുറത്തായത്.
രണ്ട@ാം ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കിറങ്ങിയത്. പേസര്‍ ഇശാന്ത് ശര്‍മ പുറത്തായപ്പോള്‍ സ്പിന്നര്‍ ഷഹ്ബാസ് നദീമിന് സ്ഥാനം ലഭിച്ചു.
ദക്ഷിണാഫ്രിക്ക അഞ്ച് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഹെന്റിച്ച് ക്ലാസ്സെന്‍, ജോര്‍ജ് ലിന്‍ഡെ, ലുങ്കി എന്‍ഗിഡി, സുബൈര്‍ ഹംസ, ഡെയ്ന്‍ പിയ്ഡിറ്റ് എന്നിവര്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടപ്പോള്‍ എയ്ദന്‍ മാര്‍ക്രം, വെറോണ്‍ ഫിലാന്‍ഡര്‍, തെയുനിസ് ഡി ബ്രുയ്ന്‍, സെനുരന്‍ മുത്തുസ്വാമി, കേശവ് മഹാരാജ് എന്നിവര്‍ പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."