HOME
DETAILS
MAL
പത്മനാഭസ്വാമി ക്ഷേത്രം: അന്തിമവാദം ജനുവരി 15ന് തുടങ്ങും
backup
November 14 2018 | 19:11 PM
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി 15 മുതല്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2011 മുതല്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് അന്തിമ വാദം കേള്‍ക്കുക. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജികളാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ടെന്ന് അമിക്കസ് ക്യൂറി ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനെ മുഴുവന്‍ സമയ എക്സിക്യൂട്ടീവ് ഓഫിസര്‍ ആയി നിയമിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."