മഴകുറഞ്ഞു; ഡാമുകളില്‍ വെള്ളത്തിന്റെ അളവും കുറഞ്ഞു
പുതുക്കാട്: കാലവര്‍ഷം 20 ദിവസം പിന്നിട്ടിട്ടും ജില്ലയിലെ ഡാമുകളില്‍ ജലത്തിന്റെ ശേഖരണം പരിതാപകരം. ചിമ്മണി, പീച്ചി വാഴാനി എന്നിങ്ങനെ മൂന്നു ഡാമുകളാണ് ജില്ലയില്‍ ഉള്ളത്. 2016 ജൂണ്‍ 22 ന് ചിമ്മണി ഡാമില്‍ ജലവിതാനം 61.88 മീറ്റര്‍ (60.28 ദശലക്ഷം ക്യബ്ബിക്ക് മീറ്റര്‍) ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇതേ ദിവസം അത് 45.40 മീറ്റ്‌ററും 9.01 ദശലക്ഷം ക്യബ്ബിക്ക് മീറ്ററും ആണ്. വാഴാനി ഡാമില്‍ കഴിഞ്ഞ വര്ഷം 48.11 മീറ്റര്‍ അഥവാ 2.87 ലക്ഷം ക്യബ്ബിക്ക് മീറ്റര്‍ ആയിരുന്നെങ്കില്‍ ഈ വര്ഷം അത് 46.65 മീറ്റര്‍ അഥവാ 2 ദശലക്ഷം ക്യബ്ബിക്ക് മീറ്റര്‍ ആണ്. പീച്ചി ഡാമില്‍ കഴിഞ്ഞ വര്ഷം ജൂണ്‍ 22 നു 65.85 മീറ്റര്‍ വിതാനവും 122.85 ദശലക്ഷം ക്യബ്ബിക്ക് മീറ്ററും ജലം ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 63.13 മീറ്ററും ശേഖരം 46.59 ദശലക്ഷം ക്യബ്ബിക്ക് മീറ്ററും മാത്രം. ഡാമുകളില്‍ ഇപ്പോള്‍ കാണിച്ചിട്ടുള്ള ജലവിതാനത്തിന്റെ അഥവാ ജലശേഖരത്തിന്റെ 90 ശതമാനത്തിലേറെയും കരുതല്‍ ശേഖരം അഥവാ ഡെഡ് സ്റ്റോക്ക് ആണെന്നുള്ളതാണ് മറ്റൊരു വസ്തുത. അടുത്ത ദിവസങ്ങളില്‍ മഴ കനക്കാതിരുന്നാല്‍ ജില്ലയില്‍ ജലക്ഷാമം രൂക്ഷമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."