HOME
DETAILS

ഭാരത് പെട്രോളിയം സഊദി അരാംകോ ഏറ്റെടുക്കാന്‍ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്

  
backup
October 20 2019 | 13:10 PM

bpcl-and-aramco

റിയാദ്: ഇന്ത്യന്‍ ഗവണ്മെന്റിനു കീഴിലുള്ള ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ് (ബി.പി.സി.എല്‍) ഏറ്റെടുക്കാന്‍ സഊദി അരാംകോ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഭാരത് പെട്രോളിയം കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ഇതേറ്റെടുക്കാന്‍ ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ അരാംകോ തയ്യാറാകുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. ഭാരത് പെട്രോളിയം കമ്പനിയുടെ 53.29 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതാണ് സഊദി അരാംകോ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വല്‍ക്കരണ ശ്രമമാണ് ഭാരത് പെട്രോളിയത്തില്‍ നടക്കുന്നത്. ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ ഉള്‍പ്പെടുന്ന സ്വകാര്യ വല്‍ക്കരണത്തിലൂടെ 1.05 ലക്ഷം കോടി രൂപയുടെ വരുമാനം നേടാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ റിലയന്‍സുമായി സഹകരണത്തിനു സഊദി അരാംകോ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതോടൊപ്പം ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ് ഓഹരികളും വാങ്ങുന്നതടക്കമുള്ള ഇന്ത്യന്‍ നിക്ഷേപത്തില്‍ പഠനം നടക്കുകയാണെന്ന് ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലടക്കം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍ നിക്ഷേപത്തിനായി സഊദി അരാംകോ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് നടപടി.

നിലവില്‍ സഊദി അരാംകോ ഇന്ത്യയില്‍ റിലയന്‍സ് എണ്ണ സംസ്‌കരണ ശാലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റിലയന്‍സിന്റെ എണ്ണ, കെമിക്കല്‍ കമ്പനികളില്‍ സഹകരണ കരാറില്‍ അരാംകോ ഒപ്പു വെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കമ്പനിയില്‍ അബുദാബി ദേശീയ എണ്ണ കമ്പനിയായ അഡ്നോക്കുമായി ചേര്‍ന്ന് സഊദി അരാംകോ നിക്ഷേപം ഇറക്കിയിട്ടുണ്ട്.

സഊദി അരാംകോ ഇന്ത്യന്‍ വിപണിയില്‍ വിവിധ നിക്ഷേപം നടത്താനായി താല്‍പര്യപ്പെടുന്നുവെന്നും ഭാരത് പെട്രോളുമായും റിലയന്‍സുമായും സന്തുലിതമായ നിക്ഷേപ സാധ്യതയാണ് നടക്കുകയെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago