HOME
DETAILS

ജലീലിന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

  
backup
October 21 2019 | 03:10 AM

youth-congress-black-flag-wave-against-kt-jaleel-784353-2

 

മുക്കം(കോഴിക്കോട്): മാര്‍ക്കുദാന വിവാദത്തില്‍ അകപ്പെട്ട സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
മുക്കത്ത് ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. തുടര്‍ന്ന് പൊലിസ് ലാത്തിവീശുകയും 13 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരിപാടി കഴിഞ്ഞ് മന്ത്രി മടങ്ങുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത തുണി വാഹനത്തിനുനേരെ എറിയുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി മാര്‍ക്കുദാന തട്ടുകടയും യൂത്ത് കോണ്‍ഗ്രസ് ഒരുക്കിയിരുന്നു.
പൊലിസ് ഇത് പൊളിച്ചുമാറ്റി. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് കെ.ടി അജ്മല്‍, കെ.എസ്.യു കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ദിഷാല്‍, യൂത്ത്‌കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സജീഷ് മുത്തേരി, സുഫിയാന്‍ ചെറുവാടി, ജുനൈദ് പാണ്ടികശാല, റഹ്മത്തുല്ല, ഉനൈസ്, ഷാലു തോട്ടുമുക്കം, ഫൈസല്‍ ആനയാംകുന്ന്, ഷാമില്‍, ജലീല്‍, ഷുക്കൂര്‍, സുഭാഷ്, അര്‍ജുന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിരുന്നു.

ജലീലിനെ പുറത്താക്കേണ്ടത്
മുഖ്യമന്ത്രിയുടെ കര്‍ത്തവ്യം: ചെന്നിത്തല


തിരുവനന്തപുരം: ചട്ടങ്ങളും വകുപ്പുകളും വീണ്ടും ലംഘിക്കുമെന്ന മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിയമം ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയെ ഒരു നിമിഷം വൈകാതെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യമാണെന്നും സത്യപ്രതിജ്ഞ ലംഘിച്ച അദ്ദേഹത്തിന് മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന രാജ്യത്തിന്റെ നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണ്. മാര്‍ക്ക് ദാനത്തില്‍ തെളിവുസഹിതം പിടിക്കപ്പെട്ടപ്പോള്‍ പുകമറ സൃഷ്ടിക്കാനുള്ള മന്ത്രി ജലീലിന്റെ പാഴ്ശ്രമങ്ങളാണിതെല്ലാം.
നിരന്തരമായി സ്വജനപക്ഷപാതവും ക്രമവിരുദ്ധമായ നടപടികളും നടത്തുന്ന മന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുന്‍പും ചട്ടങ്ങള്‍ ലംഘിച്ച് മനുഷ്യത്വപരമായ
ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്: മന്ത്രി ജലീല്‍

മുക്കം(കോഴിക്കോട്): മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ മാര്‍ക്കുദാന വിവാദത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍.
മുന്‍പും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചട്ടങ്ങള്‍ ലംഘിച്ച് മനുഷ്യത്വപരമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീഹരി എന്ന വിദ്യാര്‍ഥി അവസാനത്തെ അത്താണിയെന്ന നിലയിലാണ് അദാലത്തില്‍ പങ്കെടുത്തത്.
ചട്ടവും വകുപ്പും പറഞ്ഞ് ആ വിദ്യാര്‍ഥിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ മന്ത്രിക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുമായിരുന്നുവെന്നും ജലീല്‍ പറഞ്ഞു.
ചട്ടങ്ങളും വകുപ്പുകളും മനുഷ്യന്റെ നന്മക്കും ജനക്ഷേമത്തിനും വേണ്ടിയാണ്.
ഇതൊക്കെ മഹാ അപരാധവും തെറ്റുമാണെങ്കില്‍, ചട്ടങ്ങള്‍ക്കും വകുപ്പുകള്‍ക്കും വിരുദ്ധമാണെങ്കില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. ആ നിലപാടുകളുമായി മുന്നോട്ടു പോകാനാണ് താന്‍ ആഗ്രഹിക്കുന്നത്. താന്‍ ഒരു മന്ത്രി മാത്രമല്ല, കോളജ് അധ്യാപകന്‍ കൂടിയാണ്. വിദ്യാര്‍ഥികളുടെ മനസ് എന്താണെന്ന് നന്നായിട്ട് അറിയാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago