റേഷന്‍ മുന്‍ഗണനാ പട്ടികയിലെ അനര്‍ഹര്‍ ഒഴിവാകണം
കോഴിക്കോട്: വ്യാജമായ വിവരങ്ങള്‍ നല്കി പുതിയ റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒഴിവാകേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ മേഖലകളിലേയും ജീവനക്കാര്‍, സര്‍വിസ് പെന്ഷന്, ആദായനികുതി ഒടുക്കുന്നവര്‍, സ്വന്തമായി ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവര്‍, സ്വന്തമായി 1000 ച.അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടോ ഫ്ളാറ്റോ ഉള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായി ഉള്ളവര്‍, പ്രതിമാസ വരുമാനം 25000 രൂപയില്‍ കൂടുതല്‍ ഉള്ളവര്‍ എന്നീ വിഭാഗത്തില്‍പെട്ട കാര്‍ഡ് ഉടമകള്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍, സിറ്റി റേഷനിങ് ഓഫിസില്‍ അറിയിക്കണം പുതിയ റേഷന്‍ കാര്‍ഡ് വിതരണ സ്ഥലത്തു നിന്നുതന്നെ ഇത്തരത്തിലുള്ളവര്‍ക്ക് ഉദ്യോഗസ്ഥരെ അറിയിച്ച് ലിസ്റ്റില്‍നിന്നും ഒഴിവാകാം. തെറ്റായ വിവരം നല്കി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈപ്പറ്റിയവര്ക്കെതിരേ 2013 ലെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരവും, 1955 ഇ.സി. ആക്ട് പ്രകാരവും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."