മതഗ്രന്ഥങ്ങളുടെ ശരിയായ പഠനം കാലത്തിന്റെ ആവശ്യം: സ്വാമി ചിദാനന്ദപുരി
താമരശേരി: മതഗ്രന്ഥങ്ങളുടെ ആന്തരിക അര്‍ഥങ്ങള്‍ മനസിലാക്കാതെ ബാഹ്യാര്‍ഥങ്ങള്‍ മാത്രം പഠിക്കുന്നതാണ് തീവ്രവാദികളെയും ഭീകരവാദികളെയും സൃഷ്ടിക്കുന്നതെന്നും ശരിയായ പഠനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും വേദപുരാണ പണ്ഡിതനും കൊളത്തൂര്‍ അദ്വൈതാശ്രമ അധിപനുമായ സ്വാമി ചിദാനന്ദപുരി. അല്ലാമാ ഇഖ്ബാല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച റമദാന് പ്രഭാഷണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കോരങ്ങാട് അധ്യക്ഷനായി. ഷമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. എ.കെ ലത്തീഫ്, പി.സി നാസര്‍, ഗിരിഷ് തേവള്ളി, രാധാകൃഷ്ണന് ഉണ്ണിക്കുളം, കെ.പി ശിവദാസന്‍ എം. മുഹമ്മദ്, സുബൈര്‍ വെഴുപ്പൂര്‍, ഇഖ്ബാല്‍ പൂക്കോട്, എം. മുഹമ്മദ്, എ.പി സമദ്, ഷമീം മൗലവി, എ.പി ഹബീബ് റഹ്മാര്‍, നിയാസ് ഇല്ലിപ്പറമ്പില്‍ സംസാരിച്ചു. ജലീല്‍ തച്ചംപൊയില്‍ സ്വാഗതവും വി.പി അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."