ചോരക്കുഞ്ഞിനെ വിറ്റ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു
കാട്ടാക്കട: കാട്ടാക്കടയില്‍ ചോര കുഞ്ഞിനെ വിറ്റ സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടിയെ ഉപേക്ഷിച്ചതിനും വില്‍പ്പന നടത്തിയതിനും കുട്ടിയെ നിയമാനുസൃതമല്ലാത്ത രീതിയില്‍ കൈമാറ്റം ചെയ്തതിനും ആണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാട്ടാക്കട അഞ്ചു തെങ്ങ്ഗിന്‍മൂട് മണ്ണാം കോണം കിഴക്കേക്കരയില്‍ അനുപമ (27) തമിഴ്‌നാട് സ്വദേശിയും കുഞ്ഞിനെ വാങ്ങിയ ആളുമായ ശരത് എന്നിവര്‍ക്കെതിരെയുമാണ് കാട്ടാക്കട കേസ് രെജിസ്റ്റര്‍ ചെയ്തത്.
കാട്ടാക്കട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ ഇന്നലെ പൊലിസ്് എത്തി മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി ശേഷം കാട്ടാക്കട കോടതിയില്‍ ഹാജരാക്കി. ചൈല്‍ഡ്‌ലയിന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസ് എടുത്തത്.
അതെ സമയം അനുപമയുടെ ആറുവയസുള്ള മകനെയും മൂന്നു വയസുള്ള മകളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. 2015 ലെ ബാലനീതി നിയമ പ്രകാരം ശ്രദ്ധയും സംരക്ഷണവും ആവശ്യമായ പ്രായത്തിലെ കുട്ടികള്‍ ആയതിനാലാണ് ഇവരെ ഇവിടെ എത്തിച്ചത്.
ചൈല്‍ഡ് വെല്‍ ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. ജില്ലാ ശിശു സംരക്ഷണ യുനിറ്റ് സോഷ്യല്‍ വര്‍ക്കര്‍ ആര്യ ഗോപിനാഥ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തക മേരി എന്നിവര്‍ എത്തിയാണ് കുട്ടികളെ ഏറ്റെടുത്ത്.
കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് അജിത ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുനിത,വാര്‍ഡ് അംഗം രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍.
ബുധനാഴ്ച രാത്രി തന്നെ ചൈല്‍ഡ് ലൈനും സാമൂഹ്യ ക്ഷേപ വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇന്നലെ രാവിലെ ഇവര്‍ കാട്ടാക്കട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തി മൂന്നുവയസുള്ള കുട്ടിയേയും സ്‌കൂളില്‍ എത്തി മൂത്ത കുട്ടിയേയും ഏറ്റെടുത്ത്. ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയാണ് അനുപമ എസ്.എ.ടി ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ശേഷം വര്‍ഷങ്ങളായി പരിചയമുള്ള തൂത്തുക്കുടി സ്വദേശി ശരത്തിനെ വിളിച്ചു വരുത്തി പതിനൊന്നാം തീയതി കുട്ടിയെ കൈമാറുകയായിരുന്നു.
എസ്്എ.ടി യില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങിയ ശേഷം പുറത്തു വച്ചാണ് ഇവര്‍ കുട്ടിയെ കൈന്മാറിയതു ശേഷം ശരത്തില്‍ നിന്നും 60000 രൂപ വാങ്ങുകയും ആശുപത്രി ചിലവിനും ഡ്രെസ്സുകള്‍ക്കുമായി പ്രത്യേകം വാങ്ങുകയും ചെയ്തിരുന്നു.
പ്രസവ ശേഷം വീട്ടില്‍ എത്തിയ അനുപമയും അമ്മയും പ്രസവത്തില്‍ കുട്ടി മരിച്ചു പോയി എന്നാണ് അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ ചിലര്‍ സംഭവത്തില്‍ ദുരൂഹത കാണിച്ചു മുഖ്യമന്ത്രിക്കും ആരോഗ്യമത്രിക്കും പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് അനുപമയുടെ അറസ്റ്റില്‍ എത്തിയത്.
സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്നത് അന്വേഷിക്കും കൂടാതെ കുട്ടിയെ കൈമാറ്റം ചെയ്തത് മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ തുടര്‍ അന്വേഷണങ്ങള്‍ മെഡിക്കല്‍ കോളജ് പൊലിസ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."