അടുക്കളത്തോട്ടത്തില്‍ പച്ചക്കറി സമൃദ്ധിയൊരുക്കി വീട്ടമ്മയുടെ വിജയഗാഥ
അന്തിക്കാട്: അടുക്കളത്തോട്ടത്തില്‍ കാബേജിന്റെയും കോളിഫ്‌ളവറിന്റെയും വിള സമൃദ്ധിയൊരുക്കി വീട്ടമ്മയുടെ വിജയഗാഥ.
കണ്ടശാംകടവ് പത്യാല ക്ഷേത്രത്തിനു സമീപം കൂട്ടാല ജിന്‍സിന്റെ ഭാര്യ രാധികയാണു ശീതകാല കൃഷിയിലൂടെ നൂറുമേനി വിളയിക്കാനൊരുങ്ങുന്നത്. 20 സെന്റ് സ്ഥലത്താണു കൃഷി ചെയ്തിട്ടുള്ളത്. കപ്പലണ്ടി പിണ്ണാക്ക്, ചാണകം, വേപ്പിന്‍ പിണ്ണാക്ക് എന്നിവയാണ് വളം. ഒന്നര മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പു നടക്കും. പുഴുശല്യമാണ് ഭീഷണി. ടെറസിനു മുകളിലെ കുറച്ചു സ്ഥലത്തും രാധിക കാബേജും കോളിഫ്‌ളവറും കൃഷി ചെയ്തിട്ടുണ്ട്. ചാണകപ്പൊടിയും മണ്ണിര കമ്പോസ്റ്റും അടിവളമായി ഇട്ടു.
ജൈവവളം മാത്രം ഉപയോഗിച്ച് കൃഷിയില്‍ നൂറുമേനി വിളയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണു രാധിക. പുഴുവിനെ തുരത്താനും ജൈവ കീടനാശിനി പ്രയോഗം തന്നെയാണ് രാധികയുടേത്. കുറഞ്ഞ സ്ഥലത്തും ഓരോ വീട്ടമ്മക്കും ഇത്തരം കൃഷിയിലൂടെ വിജയഗാഥ രചിക്കാന്‍ കഴിയുമെന്നാണു രാധിക തെളിയിക്കുന്നത്. സ്വന്തം വീടുകളിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാനും ഇതിലൂടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും. രാധികയെ മാതൃകയാക്കി ഓരോ വീടുകളിലും അടുക്കത്തോട്ടം യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ വീട്ടമ്മമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."