HOME
DETAILS

മഴയ്ക്ക് കനത്ത പോളിങ്

  
backup
October 22 2019 | 07:10 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d

 


കൊച്ചി: നിലയ്ക്കാതെ പെയ്ത മഴയില്‍ എറണാകുളത്തെ പോളിങ് നിലയും ഒലിച്ചുപോയി. 2016 ലെ 72.20 ശതമാനം പോളിങിലേക്ക് എത്താന്‍ കഴിയാതെ പോയത് മുന്നണികളെയും ആശങ്കയിലാക്കി. രാത്രി എട്ടോടെ 89,862 പേര്‍ വോട്ട് രേഖപ്പെടുത്തിയതോടെ പോളിങ് 58 ശതമാനത്തിലെത്തി. വോട്ടെടുപ്പ് പൂര്‍ണമായി കഴിഞ്ഞാല്‍ മാത്രമേ പോളിങ് ശതമാനം പൂര്‍ണമാകുകയുള്ളു. എന്നാല്‍ മുന്‍തെരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം മറികടക്കാന്‍ കഴിയുകയില്ല.
വോട്ടെടുപ്പ് അവസാനിക്കുന്ന ആറുമണിക്ക് 56.88 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. എറണാകുളത്തെ 135 ബൂത്തുകളില്‍ 108 എണ്ണത്തില്‍ മാത്രമാണ് ആറു മണിക്ക് പോളിങ് അവസാനിച്ചത്. 27 ബൂത്തുകളില്‍ ആറു മണിക്ക് ശേഷവും പോളിങ് തുടര്‍ന്നു. രാത്രി ഏഴ് കഴിഞ്ഞ് 19 ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുന്ന സാഹചര്യമായിരുന്നു. പോളിങ് വൈകി ആരംഭിച്ച അയ്യപ്പന്‍കാവില്‍ ആറു മണിക്കു ശേഷവും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
കനത്തമഴയും വെള്ളക്കെട്ടും കാരണം എറണാകുളത്ത് രാവിലെ മുതല്‍ തന്നെ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. ഉച്ചയോടെ മഴയ്ക്ക് ശമനം വന്നപ്പോഴാണ് വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിത്തുടങ്ങിയത്. എന്നാല്‍ നാലു മണിയോടെ മഴ വീണ്ടും വില്ലനായി എത്തിയതോടെ വോട്ടെടുപ്പ് വീണ്ടും മന്ദഗതിയിലായി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് തുടക്കം മുതല്‍ തന്നെ എറണാകുളം പോളിങില്‍ വളരെ പിന്നിലായിരുന്നു.
രാവിലെ ഏഴോടെ 80 ശതമാനം ബൂത്തുകളിലും പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ മണിക്കുറില്‍ 2.37 ശതമാനം പോളിങ് മാത്രമായിരുന്നു രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 11 ബൂത്തുകളിലെ പ്രവര്‍ത്തനം മാറ്റേണ്ടിവന്നു. അയ്യപ്പന്‍കാവ്, കഠാരിബാഗ് എന്നിവിടങ്ങളിലെ ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്.
അയ്യപ്പന്‍കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറ് ബൂത്തുകള്‍ മുകളിലെ നിലയിലേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും സ്‌കൂളിന്റെ പരിസരം വെള്ളത്തിലായത് വോട്ടര്‍മാര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ളതാക്കി. ഒരു മണിക്കൂര്‍ വൈകിയാണ് ഇവിടെ പോളിങ് ആരംഭിച്ചത്. ആറായിരത്തോളം പേരുള്ള ഇവിടെ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്പോഴും 200 പേരില്‍ താഴെ മത്രമായിരുന്നു സമ്മതിദാന അവകാശം വിനിയോഗിച്ചത്. പല ബൂത്തുകളിലേക്കുമുള്ള വഴികള്‍ വെള്ളക്കെട്ടായതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ എത്താന്‍ മടിച്ചു. എറണാകുളം നഗരത്തില്‍ റോഡുകള്‍ വെള്ളത്തിലായത് ഗതാഗതം തടസമാക്കി. വീടുകളില്‍ വെള്ളം കയറിയതും മഴ കനത്തതോടെ വീടുകള്‍ വെള്ളത്തില്‍ മുങ്ങുമെന്ന ആശങ്കശക്തമായതും ആളുകളെ പോളിങ് ബൂത്തില്‍നിന്ന് അകറ്റി.
യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദിന് മണ്ഡലത്തില്‍ വോട്ടില്ലായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു റോയി ഇന്നലെ രാവിലെ കടവന്ത്ര അമല ഭവന്‍ റോഡിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തിലെ 123ാം നമ്പര്‍ ബൂത്തില്‍ ഭാര്യ ദീപയോടൊപ്പമെത്തി വോട്ട് ചെയ്തു. രാവിലെ തന്നെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാല്‍ കലൂര്‍ കത്രിക്കടവ് സെന്റ് ജോക്കിംസ് സ്‌കൂളില്‍ കുടുംബത്തോടൊപ്പമെത്തി വോട്ട് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം

Kerala
  •  21 days ago
No Image

നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം

Kerala
  •  21 days ago
No Image

ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി

National
  •  21 days ago
No Image

പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

Kerala
  •  21 days ago
No Image

ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം

National
  •  21 days ago
No Image

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി

Kerala
  •  22 days ago
No Image

ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു

latest
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-08-02-2025

PSC/UPSC
  •  22 days ago
No Image

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

uae
  •  22 days ago
No Image

പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ

qatar
  •  22 days ago