HOME
DETAILS
MAL
മദ്യനയം: യു.ഡി.എഫ് പ്രതിഷേധ ധര്‍ണ ജൂലൈ ഒന്നിന്
backup
June 22 2017 | 21:06 PM
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിച്ച് കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്കു മുന്നിലുമാണ് ധര്‍ണകള്‍ സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണയ്ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."