കെ.എസ്.ആര്‍.ടി.സിയും ഇലക്ട്രിക്കിലേക്ക്; ഇ- ബസ് സര്‍വിസിന് തുടക്കമായി
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ഓ'ോറിക്ഷകള്‍ ഓടിക്കാന്‍ മുാേ'ുവരുവര്‍ക്ക് പ്രോത്സാഹനമായി 30,000 രൂപ സബ്‌സിഡി നല്‍കുമെ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് സര്‍വിസ് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇ ഓ'ോറിക്ഷകള്‍ക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ചെലവുകുറഞ്ഞ ഇന്ധനങ്ങളിലേക്ക് മാറാനും പരിസ്ഥിതി സംരക്ഷിക്കാനും ഇത് സഹായിക്കും. സി.എന്‍.ജി, എല്‍.എന്‍.ജി വാതകങ്ങളും ഊര്‍ജവും ഉപയോഗിച്ചുള്ള വാഹനങ്ങളാണ് ഇനി നിരത്തുകളില്‍ വരേണ്ടത്. മാതൃകാപരമായി ഇ വെഹിക്കിള്‍ നയം നടപ്പാക്കുതിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഇത് നടപ്പാക്കുത്. ഒറ്റയടിക്ക് മാറുതിന് പകരം പരീക്ഷണാടിസ്ഥാനത്തില്‍ ഇ ബസ് സര്‍വിസ് നടത്തി ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘ'മായി 10 ബസുകളാണ് വെറ്റ് ലീസ് അടിസ്ഥാനത്തില്‍ വാടകയ്ക്ക് ഓടിക്കുകയെും മന്ത്രി പറഞ്ഞു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി കേരളത്തിലാണ് ഇ ബസ് സര്‍വിസ് ആരംഭിക്കുത്. ആദ്യഘ'ത്തില്‍ ശബരിമല സീസണില്‍ ബസുകള്‍ പമ്പയില്‍ സര്‍വിസ് നടത്തും. ഉദ്ഘാടന ചടങ്ങിന് ശേഷം ഇലക്ട്രിക് ബസില്‍ യാത്ര ചെയ്താണ് മന്ത്രി സെക്ര'േറിയറ്റില്‍ എത്തിയത്. നഗരത്തിലെ ഭിശേഷി വിദ്യാര്‍ഥികള്‍ക്കും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കുമായി കോവളം, ശംഖുംമുഖം, നെയ്യാര്‍ ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇ ബസില്‍ സൗജന്യ ഉല്ലാസയാത്രയും ഒരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."