കാരക്കോണം മെഡിക്കല്‍ കോളജിലെ 11 വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കി
തിരുവനന്തപുരം: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയ കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ മെഡിക്കല്‍ കോളജിലെ 11 വിദ്യാര്‍ഥികളുടെ എം.ബി.ബി.എസ് പ്രവേശനം ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി റദ്ദാക്കി. ന്യൂനപക്ഷ സമുദായ വിഭാഗത്തിന് സംവണം ചെയ്ത മാനേജ്‌മെന്റ് സീറ്റുകളിലും എന്‍.ആര്‍.ഐ സീറ്റുകളിലും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുള്ള വിദ്യാര്‍ഥികളുടെ പ്രവേശനമാണ് മേല്‍നോട്ട സമിതി റദ്ദാക്കിയത്. 100 സീറ്റില്‍ ബാക്കി 89 പേരുടെ പ്രവേശനം സമിതി ശരിവച്ചു.
പ്രവേശനം തടഞ്ഞ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടത്തരുതെന്ന് ആരോഗ്യ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്കെതിരേ നിയമനടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കി. ഈ അധ്യയന വര്‍ഷത്തില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയ എസ്. ഗ്രീഷ്മാ വിന്‍സന്റ്, ജിഷാ ആന്‍. സുനു, ആഷ്‌ലി എം. സ്റ്റാന്‍ലി, ആരോണ്‍ അബ്രഹാം ഫിലിപ്, അനെറ്റ് റെജി, ജി. അഖില്‍, അലെന്‍ ജോസഫ് റോബര്‍ട്ട്, ശരണ്‍ മറിയം റോയ്, ഫെബാ ശോശ മോഹന്‍, ഹെലെന ആന്‍ തോമസ്, ജോഷ്വാ സാം കോശി എന്നീ വിദ്യാര്‍ഥികളുടെ പ്രവേശനമാണ് റദ്ദാക്കിയത്.
ന്യൂനപക്ഷ പദവിയുള്ള കാരക്കോണം മെഡിക്കല്‍ കോളജിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനം നേടാനായി ലക്ഷങ്ങള്‍ നല്‍കി സമുദായവുമായി ബന്ധമില്ലാത്തവര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചുവെന്നും കോളജിലെ ന്യൂനപക്ഷ സംവരണ സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിഷേധിക്കപ്പെട്ടുവെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനെതിരേ നടപടി ആവശ്യപ്പെട്ടാണ് ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും ഹൈക്കൊടതിയെ സമീപിച്ചത്. പ്രവേശന നടപടികള്‍ വേഗത്തില്‍ പരിശോധിക്കാന്‍ മേല്‍നോട്ട സമിതിയേട് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ 2018-19 വര്‍ഷം സംവരണ മാനദണ്ഡങ്ങള്‍ പ്രയോജനപ്പെടുത്തി പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മേല്‍നോട്ടസമിതി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."