പുതുവൈപ്പിലെ പൊലിസ് നടപടി ശരിയായില്ല: ജേക്കബ് തോമസ്
കോഴിക്കോട്: പുതുവൈപ്പില്‍ ജനങ്ങളെ തല്ലിച്ചതച്ച പൊലിസ് നടപടിക്കെതിരേ ജേക്കബ് തോമസ്. ഏതുദ്യോഗസ്ഥനാണെങ്കിലും സമരക്കാരെ തല്ലിച്ചതച്ച നടപടി ശരിയായില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജനങ്ങളെ ആര് ആക്രമിച്ചാലും ശരിയല്ല. പൊലിസ് ജനങ്ങളെ കാണേണ്ടത് സഹോദരീ സഹോദരന്മാരായിട്ടാണ്. തിരിച്ചു ജനങ്ങളും പൊലിസിനെ കാണേണ്ടത് സഹോദരങ്ങളായിട്ടാണ്. അതുള്‍ക്കൊള്ളാന്‍ പൊലിസിന് കഴിയണമായിരുന്നു- അദ്ദേഹം പറഞ്ഞു.
സമരക്കാരെ ലാത്തിച്ചാര്‍ജ് ചെയ്ത ഡി.സി.പി യതീഷ് ചന്ദ്രയുടെ നടപടി ശരിയാണോ എന്ന ചോദ്യത്തിന് ഒരു പൊലിസുകാരനും അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സര്‍ക്കാര്‍ വകുപ്പുകളിലെ കെടുകാര്യസ്ഥത പരിഹരിക്കാന്‍ ഇടപെടുമെന്നും തെറ്റായ നടപടികള്‍ കൈക്കൊള്ളുന്ന പൊലിസുകാരെ വിളിച്ചു വരുത്തി പരീശീലനം നല്‍കുമെന്നും ഐ.എം.ജി ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."