ശബരിമലയിലേക്കുള്ള പൊലിസ് പാസ്; ജില്ലയിലെ സ്റ്റേഷനുകളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു
ചങ്ങരംകുളം: ശബരിമലയിലേക്കുള്ള പൊലിസ് പാസ് വിതരണം സംബന്ധിച്ച് ജില്ലയിലെ സ്റ്റേഷനുകളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ശബരിമലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് അതതു സ്റ്റേഷന്‍ പരിധിയില്‍ നിന്നും ശബരിമല തീര്‍ഥാടനത്തിന് പോകുന്ന വാഹനമടക്കം പാസെടുക്കണമെന്ന നിയമം നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പാസ് ലഭിക്കാനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് . ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി ഓഫിസുകളില്‍ നിന്നായി പാസുകള്‍ ലോക്കല്‍ പൊലിസ് സ്റ്റേഷനുകളിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്. തിരൂര്‍ ഡി.വൈ.എസ്.പിക്ക് കീഴിലുള്ള സ്റ്റേഷനുകളിലേക്ക് ഇന്നലെ മുതല്‍ പാസുകള്‍ എത്തി തുടങ്ങിയിട്ടുണ്ട്.
ജില്ലയിലെ മറ്റു ഡി.വൈ.എസ്.പിമാരുടെ കീഴിലുള്ള സ്റ്റേഷനുകളിലേക്ക് ഇന്ന് മുതല്‍ പാസുകള്‍ ലഭ്യമാകും. ശബരിമല പോവുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും സ്റ്റേഷനില്‍നിന്ന് പാസെടുക്കണമെന്ന് പൊലിസ് നിര്‍ദേശമുണ്ട് .
പാസ് ലഭിക്കാന്‍ വാഹന രേഖ (ആര്‍.സി ബുക്ക് ), ഡ്രൈവറുടെ ലൈസെന്‍സ്, തീര്‍ഥാടകരുടെ വിലാസം , ഫോണ്‍ നമ്പര്‍ , ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ( തെരഞ്ഞെടുപ്പ് കാര്‍ഡ് , ആധാര്‍ , ലൈസന്‍സ് , പാസ്‌പോര്‍ട്ട് , മറ്റു ഫോട്ടോ അടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ)എന്നിവ ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."