ലഹരിയില്‍ മുങ്ങി മാഹി
മാഹി: മാഹിയിലും പരിസര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി പരാതി. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരിമിഠായി, നാവില്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വ്യാപക വില്‍പ്പന നടക്കുന്നത്. മംഗളൂരു, മലപ്പുറം എന്നിവടങ്ങളില്‍ നിന്നുള്ള കരിയര്‍മാരാണ് ഇത്തരം ലഹരി ഉല്‍പ്പന്നങ്ങളുമായി മാഹിയില്‍ എത്തുകയും തിരിച്ചു മാഹി മദ്യവുമായി സ്വന്തം തട്ടകങ്ങളിലേക്ക് മടങ്ങുന്നതും. കഴിഞ്ഞ ദിവസം പന്തക്കലിലെ പലകടകളിലും പൊലിസ് മിന്നല്‍ പരിശോധനയില്‍ വ്യാപാരി അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി മാക്കുനിയിലെ കോഴിക്കട അടക്കമുള്ള മൂന്നുവ്യാപാര സ്ഥാപനങ്ങളില്‍ മാഹി പൊലിസ് സൂപ്രണ്ട് സി.എച്ച് രാധാകൃഷ്ണ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ഷണ്‍മുഖം, പള്ളൂര്‍ എസ്.ഐ സെന്തില്‍ കുമാര്‍, പന്തക്കല്‍ എസ്.ഐ ഷണ്‍മുഖം എന്നിവരടങ്ങിയ സംഘം മിന്നല്‍ പരിശോധന നടത്തിയിരുന്നു.
വീടിനോട് ചേര്‍ന്ന് കോഴിക്കട നടത്തുന്ന എ.പി സുഗേഷ്, ആയില്യം സ്റ്റോര്‍ ഉടമ ശശി, ഹോമിലി ഫാസ്റ്റ് ഫുഡ് ഉടമ അജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് കടകള്‍ അടപ്പിച്ചു. കടയില്‍ നിന്നു വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ കൂള്‍ ലിപ്പ്, ഹന്‍സ് എന്നിവയുടെ ശേഖരം കണ്ടെടുത്തു.
പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് സൂക്ഷിക്കുന്ന വ്യാപാരികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്.പി സി.ച്ച് രാധാക്യഷ്ണ പറഞ്ഞു. ലൈസന്‍സ് റദ്ദ് ചെയ്യന്നതടക്കമുള്ള കാര്യങ്ങള്‍ മാഹി നഗരസഭ കമ്മീഷണറുമായി കൂടിയാലോചിക്കുമെന്നും എസ്.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."