HOME
DETAILS
MAL
അഡ്വ.ജനറലിന് ക്യാബിനറ്റ് പദവിനല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
backup
October 23 2019 | 06:10 AM
തിരുവനന്തപുരം:അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അഡ്വ.ജനറല്‍ സി.പി സൂധാകരന് പ്രസാദിനാണ് ക്യാബിനറ്റ് പദവി നല്‍കിയത്. ഇതോടെ മന്ത്രിമാര്‍ക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി.
നിയമവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. രണ്ടുമാസം മുമ്പ് ഇത്തരത്തിലുള്ള ഒരു നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ വിവിധകോണുകളില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."