HOME
DETAILS

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി റോഡ് നിര്‍മാണം

  
backup
November 16 2018 | 05:11 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f

ശൂരനാട്: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി ഭരണിക്കാവ് മുതല്‍ ശാസ്താംകോട്ട വരെയുള്ള റോഡ് നിര്‍മാണം ആരംഭിച്ചു. ഭരണിക്കാവ് ശാസ്താംകോട്ട റോഡിലാണ് ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള നവീകരണം നടക്കുന്നത്. തിരക്കേറിയ റോഡില്‍ യാതൊരുവിധ മുന്നൊരുക്കങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാതെ നടത്തുന്ന റോഡ് നിര്‍മാണത്തില്‍ യാത്രക്കാരും നാട്ടുകാരും വലയുകയാണ്. റീ ടാറിംഗ് ഒഴിച്ചുള്ള ഇത്തരം നവീകരണ ജോലികള്‍ രാത്രികാലങ്ങളിലാണ് സാധാരണ നടത്താറുള്ളത്.ഭരണിക്കാവ് ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് പത്മാവതി ജംഗ്ഷന്‍ വരെയുള്ള ഭാഗമാണ് ഇപ്പോള്‍ നവീകരണം നടക്കുന്നത്. ക്വാറി വേസ്റ്റ് ഉപയോഗിച്ച് റോഡുയര്‍ത്തി മെറ്റല്‍ നിരത്തുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്.
എന്നാല്‍ വലിയ മെറ്റലുകളില്‍ കയറി ഇരുചക്രവാഹനങ്ങള്‍ മറിയുന്നത് പതിവായി. വീഴുന്ന യാത്രക്കാര്‍ മറ്റ് വാഹനങ്ങളുടെ അടിയില്‍പ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ മെറ്റിലുകള്‍ തെറിച്ച് യാത്രക്കാരുടെ ശരീരത്തിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും പതിക്കുകയാണ്. റോഡ് നിര്‍മാണം നടക്കുന്നതായി കാണിച്ച് അറിയിപ്പ് ബോര്‍ഡുകളോ, സുരക്ഷാ അടയാളങ്ങളോ സ്ഥാപിച്ചിട്ടില്ല.നിര്‍മ്മാണം നടത്തുമ്പോള്‍ വെള്ളം തളിച്ച് പൊടി ശമിപ്പിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശമുണ്ടെകിലും നടപ്പാക്കുന്നില്ല.
അതു കാരണം എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത വിധം ഏതു സമയവും പൊടി നിറഞ്ഞ അവസ്ഥയാണ്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഭരണിക്കാവില്‍ ഇരട്ടി ദുരിതമാണ് ഉണ്ടായിരിക്കുന്നത്. ചെറിയ വാഹനങ്ങള്‍ കാര്‍ഷിക വികസന ബാങ്കിന് മുന്നിലൂടെയുള്ള റോഡില്‍ കൂടി തിരിച്ചുവിടാന്‍ സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ടാവില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ റോഡ് നവീകരണം എന്ന് പൂര്‍ത്തിയാവുമെന്ന് യാതൊരു ഉറപ്പും അധികൃതര്‍ നല്‍കുന്നില്ല. ഇടയ്ക്ക് ചെയ്യുന്ന മഴയും നിര്‍മാണം ഇഴയാന്‍ ഇടയാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago