ലോകോത്തര നിലവാരത്തിലുള്ള അത്‌ലറ്റിക്ക് ട്രാക്ക് നിര്‍മിക്കാന്‍ പരിശോധനക്കായി കേന്ദ്ര സംഘമെത്തി
കുന്നംകുളം : ലോകോത്തര നിലവാരത്തിലുള്ള അത്‌ലറ്റിക്ക് ട്രാക്ക് നിര്‍മിക്കാനുള്ള പരിശോധനക്കായി കേന്ദ്ര സംഘം കുന്നംകുളത്തെത്തി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശാനുസരണം കേരള റീജന്‍ ഉദ്ദ്യോഗസ്ഥരാണ് കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ പരിശോധനക്കെത്തിയത്. ഒരു കാലത്ത് കായിക ഇനങ്ങളുടെ ഈറ്റില്ലമായ നഗരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ കുന്നംകുളത്ത് നിര്‍മാണം നടക്കുന്ന സീനിയര്‍ ഗ്രൗണ്ടിലെ അന്തരാഷ്ട്ട അത്‌ലറ്റിക്ക് സ്‌റ്റേഡിയത്തില്‍ കേന്ദ്ര പദ്ധതിയായ സിന്‍ഡറ്റിക്ക് ട്രാക്ക് നിര്‍മിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. നാല് കോടിയിലേറെ രൂപ ചിലവ് വരുന്ന പദ്ധതി നടപ്പിലാക്കാന്‍ പ്രാപ്തമാണോ കുന്നംകളത്തെ അത്‌ലറ്റിക്ക് ഗ്രൗണ്ട് എന്ന് പരിശോധിക്കുന്നതിനായായിരുന്നു സംഘാംഘങ്ങള്‍ എത്തിയത്. കുന്നംകുളം എം.എല്‍.എകൂടിയായ തദ്ധേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയതീന്റെ സാന്നിദ്ധ്യത്തിലായിരുന്നു സംഘം പരിശോധന നടത്തിയത്.
അന്തരാഷ്ട്രമത്സരങ്ങള്‍ നടത്താന്‍ കുറഞ്ഞത് എട്ട് ട്രോക്കുകള്‍ നിര്‍മിക്കാനുള്ള സൗക്രര്യം വേണമെന്നാണ് ചട്ടം.
എന്നാല്‍ ലോകോത്തര നിലവാരത്തില്‍ 100 മീറ്റര്‍ മത്സരങ്ങള്‍ ഉള്‍പടേ നടത്താന്‍ പ്രാപ്തമായ 10 ട്രാക്ക് നിര്‍മിക്കാനുള്ള സൗകര്യമാണ് കുന്നംകുളത്തുള്ളതെന്ന് പരിശോധകര്‍ കണ്ടെത്തി. കൂടാതെ യാത്രാ സൗകര്യം. ട്രാക്കില്‍ പരിശീലനം നടത്താനെത്തുന്ന വിദ്യാര്‍ഥികള്‍ തുടങ്ങി കേന്ദ്ര സംഘത്തിന്റെ നിയമങ്ങള്‍ പാലിക്കപെടുന്ന തരത്തിലാണ് സ്‌റ്റേഡിയം എന്ന് വിദ്ഗ്ധര്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരളമുള്‍പടേ നാല് സംസ്ഥാനങ്ങളടങ്ങുന്ന റീജന്‍ ഹെഡ് ഡോ. ജി കിഷോറിന്റെ മേല്‍നോട്ടത്തില്‍ അത്‌ലറ്റിക്ക് കോച്ച് എം. എ ജോര്‍ജ്ജ്. സായ് ട്രയിനിങ് സെന്ററിലെ ട്രയിനര്‍മാരായ അലി സബീര്‍, ജോസ് മാത്യൂ എന്നിവരാണ് പരിശോധനക്കെത്തിയത്. നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍. വൈസ് ചെയര്‍മാന്‍ പി. എം സുരേഷ്. കായികാധ്യപകരായ ശ്രീനീഷ്. ഹനീഫ മാസ്റ്റര്‍ മന്ത്രിയെ അനുഗമിച്ചു. ട്രാക്ക് പ്രാവര്‍ത്തികമായായല്‍ ഇന്ത്യയിലെ മികച്ച് സക്കൂള്‍ അത്‌ലറ്റിക്‌സ് കോപ്ലക്‌സായി കുന്നംകുളം മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."