പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി കാറില്‍ കറങ്ങിയ യുവാക്കള്‍ പിടിയില്‍
ശാസ്താംകോട്ട: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി വാടകയ്‌ക്കെടുത്ത കാറില്‍ കറങ്ങുകയായിരുന്ന രണ്ട് യുവാക്കളെ പൊലിസ് പിടികൂടി. ഇന്നലെ രാവിലെ 11ഓടെ ഭരണിക്കാവ് കാര്‍ഷിക വികസനബാങ്കിന് സമീപത്തുനിന്നാണ് പിടിയിലായത്. പള്ളിശേരിക്കല്‍ നെടുമ്പ്രത്ത് കോളനിയില്‍ ഷാനവാസ് (21), മനക്കര തറയില്‍ കിഴക്കതില്‍ വിഷ്ണു (21) എന്നിവരാണ് അറസ്റ്റിലായത്. കുന്നത്തൂരിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ഇവരുടെ കൂടെ പിടികൂടിയത്. ഇന്നലെ കെ.എസ്.യു നടത്തിയ വിദ്യാഭ്യാസ ബന്ദിനെ തുടര്‍ന്ന് സ്‌കൂളിന് അവധി ആയിരുന്നതിനാല്‍ യുവാക്കള്‍ക്കൊപ്പം കറങ്ങാന്‍ ഇറങ്ങിയതായിരുന്നു.
ഭൂപണയ ബാങ്കിന് സമീപത്തെ ഇടറോഡില്‍ നിന്നും വാഹനം ഭരണിക്കാവിലെ പ്രധാനപാതയിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചിടിച്ച് തകര്‍ന്നു.
ഈ സമയം ഗതാഗതക്കുരുക്ക് ഉണ്ടാകുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തപ്പോഴാണ് പിന്‍സീറ്റില്‍ പതുങ്ങിയിരിക്കുന്ന പെണ്‍കുട്ടികളെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്തങ്കിലും പരസ്പവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ശാസ്താംകോട്ട പൊലിസ് സ്ഥലത്തെത്തി 4 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."