മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണം പൂര്‍ത്തിയായി
ഒറ്റപ്പാലം: വാണിയംകുളം മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തീകരിച്ചു. വാണിയംകുളത്തുനിന്ന് മാന്നന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ആദ്യത്തെ 1.3 കിലോമീറ്റര്‍ ദൂരമാണ് റബറൈസ് ചെയ്ത് റോഡ് നവീകരിച്ചത്. ഒരു കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ റോഡ് നവീകരിച്ചത്.
മാസങ്ങളായി കുണ്ടും കുഴിയുമായി തകര്‍ന്ന നിലയിലായിരുന്നു മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള നാലുകിലോമീറ്റര്‍ റോഡ്. വാണിയംകുളം ടി.ആര്‍.കെ സ്‌കൂളിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കുമായി നിരവധി വാഹനങ്ങള്‍ പോകുന്ന റോഡാണിത്. അപകടകുഴികളാല്‍ ഇരുചക്ര വാഹനയാത്രക്കാര്‍ വരെ ഏറെ ബുദ്ധിമുട്ട് അനുഭവച്ചിരുന്നു. ഈ റോഡിന്റെ തകര്‍ച്ചക്കെതിരെ വിവിധ സംഘടനകള്‍ സമരങ്ങളും നടത്തിയിരുന്നു. തുടര്‍ന്നാണ് റോഡ് റബറൈസ് ചെയ്തുള്ള നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായത്. റോഡിലെ ബാക്കിയുള്ള സ്ഥലം കിഫ്ബിയിലുള്‍പ്പെടുത്തി റബറൈസ് ചെയ്യുന്നതിനുള്ള പരിശോധനകളും പൂര്‍ത്തിയായി. പദ്ധതിക്ക് കിഫ്ബിയുടെ അനുമതി ലഭിക്കുന്നതോടെ റോഡ് പൂര്‍ണമായും റബറൈസ് ചെയ്യാനാവുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. ഈറോഡിലെ ചെറുകാട്ടുപുലത്തെ കലുങ്ക് പുനര്‍നിര്‍മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്നായി ഏഴ് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."