പെരുന്നാളാഘോഷത്തിനിടെ അവരെ മറക്കരുത്
നമുക്ക് അല്ലാഹു നല്കിയ ഒരുപാട് അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതാണ് രണ്ട് പെരുന്നാള്‍ ആഘോഷങ്ങള്‍. പെരുന്നാള്‍ ദിനം നമുക്ക് ലഭിക്കുന്നതില്‍ വെച്ചേറ്റം പുണ്യമായ ദിനമാണ്.
ആ ദിനത്തിന്റെ പ്രത്യേകത നാം കാണാതെ പോകരുത്. ലോകത്തിന്റെ പല ഭാഗത്തും പരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്നവരെ നാം കാണാതെ പോകരുത്. അവര്‍ക്ക് നമ്മളെപ്പോലെ ഭക്ഷണ വസ്ത്രപാര്പ്പിട ജീവിത സൗകര്യങ്ങള്‍ ലഭിക്കാതെ പോയത് അവരുടെ പോരായ്മയായി കാണരുത്.
ലോകത്തിന്റെ പല ഭാഗത്തും നമ്മുടെ സഹോദരങ്ങള്‍ നോമ്പനുഷ്ടിക്കുന്നത് അത്താഴവും നോമ്പ് തുറയുമില്ലാതെയാണെന്ന വസ്തുത എത്രമാത്രം വേദനാജനകമാണ്.
നമുക്ക് ചുറ്റുമുള്ള ലോകത്തെ നാം കാണാതിരിക്കരുത്. സോമാലിയയിലെ പട്ടിണിയുടെയും റോഹിങ്ക്യന്‍ മുസ്ലിമിന്റെ ദയനീയാവസ്ഥയും മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും സമീപകാലത്തുണ്ടായ സാഹചര്യങ്ങളും നാം ചേര്‍ത്ത് വായിക്കണം.
ആഘോഷങ്ങള്‍ അതിരു കടന്ന് മറ്റ് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. ചുരത്തില്‍ സമുദായത്തെ നാണിപ്പിക്കും വിധത്തില്‍ ഉള്ള പേക്കൂത്തുകളാണ് നടക്കുന്നത്. ഇതിനെതിരേ മഹല്ല് കമ്മിറ്റികളും ഖത്വീബുമാരും ബോധവത്കരണം നടത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."