HOME
DETAILS

കൊച്ചി നഗരസഭ മാത്രം പിരിച്ചുവിട്ടാല്‍ പോര

  
backup
October 23 2019 | 20:10 PM

not-only-kochi-corporation-785334-2

 


കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ മാത്രം പെയ്ത മഴയില്‍ കൊച്ചിനഗരമാകെ വെള്ളത്തില്‍ 'മുങ്ങി'യ സംഭവത്തില്‍ ഹൈക്കോടതി അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. നിഷ്‌ക്രിയമായ കൊച്ചി നഗരസഭയെ പിരിച്ചുവിടാനുള്ള ചങ്കൂറ്റം സര്‍ക്കാര്‍ കാണിക്കണമെന്ന് പേരണ്ടൂര്‍ കനാലിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെടുകയുണ്ടായി. വെള്ളക്കെട്ട് പരിഹരിക്കാന്‍ ജില്ലാ കലക്ടറെ കണ്‍വീനറാക്കി ഇന്നലെ കോടതി ഉത്തരവിടുകയും കലക്ടറുടെ നേതൃത്വത്തില്‍ ഓടകളിലെ ചെളിനീക്കാന്‍ ഓപറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കുകയും ചെയ്തു. നാലു മണിക്കൂറിനുള്ളിലാണ് വെള്ളക്കെട്ട് ഒഴിഞ്ഞുപോയത്. ചെളിനീക്കിയപ്പോള്‍ പ്രശ്‌നം പരിഹരിച്ചത് കണ്ടോ എന്നും കോടതി നഗരസഭയോട് ചോദിക്കുകയുണ്ടായി.
കോടതി നടത്തിയ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് മറുപടി ഇന്നലെ നല്‍കാമെന്നു മേയര്‍ സൗമിനി ജെയ്ന്‍ പറയുകയും കോര്‍പറേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വേലിയേറ്റം കാരണമാണ് വെള്ളംകയറിയതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കോടതി ഈ വാദം തള്ളി. വേലിയേറ്റമുണ്ടായതിന്റെ തെളിവ് ചോദിച്ചപ്പോള്‍ കോര്‍പറേഷനു മറുപടി നല്‍കാനായില്ല. കൊച്ചി കോര്‍പറേഷനു മാത്രമല്ല, സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളോട് ചോദിച്ചാലും ഒരുപക്ഷേ, കടലില്ലാത്ത നഗരസഭകള്‍പോലും വേലിയേറ്റത്തെ പഴിചാരിയേക്കാം. അത്രമേല്‍ കെടുകാര്യസ്ഥതയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കാണിക്കുന്നത്. പദ്ധതികള്‍ക്കു നീക്കിവയ്ക്കുന്ന തുക പേരിനു ചെലവാക്കി ബാക്കി കൈക്കലാക്കുകയാണ്.
'നിങ്ങള്‍ കൊച്ചിയെ സിങ്കപ്പൂരൊന്നുമാക്കേണ്ട, കൊച്ചി തന്നെയാക്കിയാല്‍ മതി'യെന്ന കോടതിയുടെ പരിഹാസം മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കോഴിക്കോട് കോര്‍പറേഷനും ഈ പരാമര്‍ശം നന്നായി ഇണങ്ങും. നഗരസഭകളില്‍ മാത്രമല്ല, പഞ്ചായത്തുകളില്‍പോലും ഒരു മഴ പെയ്താല്‍ ഇതുതന്നെയാണ് അവസ്ഥ. ഇതിന്റെ മുഖ്യകാരണമാകട്ടെ, യഥാസമയം മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓരോ ദിവസവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണു ചട്ടം. എന്നാല്‍ പല സ്ഥാപനങ്ങളും പാലിക്കപ്പെടാറില്ല.
മാലിന്യം നീക്കാനെന്ന പേരില്‍ കോടികളാണ് നഗരസഭകളും പഞ്ചായത്തുകളും പാഴാക്കുന്നത്. അഴിമതി തന്നെയാണ് മാലിന്യനിര്‍മാര്‍ജനം പ്രഹസനമാകുന്നതിന്റെ പ്രധാന കാരണം. സംസ്ഥാനത്ത് ഏറ്റവുമധികം അഴിമതി നടക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണെന്ന് 2017ല്‍ വിജിലന്‍സ് ആന്റികറപ്ഷന്‍ വകുപ്പിന്റെ ഗവേഷണ വിഭാഗം തയാറാക്കിയ അഴിമതിവിരുദ്ധ സൂചികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം അഴിമതിയുടെ 10.34 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണു നടക്കുന്നതെന്ന് സൂചികയില്‍ പറയുന്നു. 1992ല്‍ ഭരണഘടനാ ഭേദഗതി 73, 74 നിലവില്‍വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടനാപരമായ തദ്ദേശ സര്‍ക്കാരുകളായി മാറിയിട്ടുണ്ട്. 1994ല്‍ കേരള പഞ്ചായത്തീരാജ് നിയമം വന്നതോടെ അധികാരത്തോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്വങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭിച്ചു. എന്നാല്‍ അധിക വിഭവസമാഹരണം നടക്കുന്നതോടൊപ്പം അടിസ്ഥാന ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
കൊച്ചി നഗരസഭയില്‍ ഒരു മഴമാപ്പ് പോലുമില്ലെന്ന് ഹൈക്കോടതിക്കു പറയേണ്ടിവന്നെങ്കില്‍ മറ്റു നഗരസഭകളുടെ അവസ്ഥ എന്തായിരിക്കും. ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിയുടെയും നഗരസഭകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തിലാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നടത്തേണ്ടത്. എന്നാല്‍ പലയിടങ്ങളിലും അതു നടക്കുന്നില്ല. ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജനം നടക്കാതിരിക്കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാതെ പോകും. മഴക്കാലപൂര്‍വ ശുചീകരണമെന്ന പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്നത് തട്ടിക്കൂട്ട് പ്രവര്‍ത്തനങ്ങളാണ്. സന്നദ്ധ സംഘനകളെകൊണ്ട് ബോധവല്‍ക്കരണം നടത്തിച്ച് ഇതിനു മാറ്റിവച്ച തുക അടിച്ചുമാറ്റുന്നു. ബോധവല്‍ക്കരണംകൊണ്ട് കേരളം ശുചിത്വപൂര്‍ണമായിരുന്നെങ്കില്‍ സിങ്കപ്പൂരിനെ കടത്തിവെട്ടുമായിരുന്നു.
ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കൊച്ചുകേരളം ഇന്നു രോഗാതുരമാണ്. പകര്‍ച്ചവ്യാധികളുടെ നാടായി മാറിയിരിക്കുന്നു. ഏറ്റവുമധികം പകര്‍ച്ചവ്യാധികളും അതിനെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് കൊച്ചിയില്‍ നിന്നാണുതാനും. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ വളരുന്ന കൊതുകുകളാണ് പകര്‍ച്ചവ്യാധികള്‍ പരത്തുന്നത്. മലിനജലവും അടഞ്ഞുകിടക്കുന്ന ഓടകള്‍ യഥാസമയങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൃത്തിയാക്കിയിരുന്നുവെങ്കില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുകയില്ലായിരുന്നു. പൊതുസ്ഥലങ്ങളും ജലസ്രോതസുകളും മലിനമാകാതെ സൂക്ഷിക്കേണ്ടത് സന്നദ്ധസംഘടനകളുടെ ബാധ്യതയാണെന്നു വരുത്തി നഗരസഭകള്‍ നിസ്സംഗരാവുകയാണ്. കൊച്ചി നഗരസഭയെപ്പോലെ മലിനജലം കൊണ്ട് വീര്‍പ്പുമുട്ടുന്ന കോഴിക്കോട് നഗരത്തെയും മറ്റു നഗര-ഗ്രാമങ്ങളെയും രക്ഷിക്കാന്‍ ഹൈക്കോടതി തന്നെ ഇടപെടേണ്ടിവരും.
ജീവലോകം വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നു ആ വൈവിധ്യം. അതു നിലനില്‍ക്കണമെങ്കില്‍ നാട് മാലിന്യമുക്തമാകണം. പ്രകൃതിയിലെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന മാറ്റം കൂടുതല്‍ ബാധിക്കുന്നത് മനുഷ്യരെയാണ്. അതിനാലാണ് മാലിന്യംകലര്‍ന്ന വെള്ളക്കെട്ടുകള്‍ നിരവധിപേരെ പകര്‍ച്ചവ്യാധികളാല്‍ മരണത്തിലേക്ക് കൊണ്ടുപോകുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ഇനിയെങ്കിലും പ്രാധാന്യം നല്‍കുമെന്ന് ആശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a few seconds ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  34 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago