കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
നെടുങ്കണ്ടം: കാറില്‍ ഒളിപ്പിച്ച 450 ഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥിയടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. എക്സൈസ് ബോഡിമെട്ട് ചെക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്.
എറണാകുളത്ത് എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിദ്യാര്‍ഥിയായ കണ്ണൂര്‍ തളിപ്പറമ്പ് വെള്ളാട്ട് വിളാകം വീട്ടില്‍ ജിതിന് ജോസഫ്(22), എറണാകുളം പെയിന്റിങ് തൊഴിലാളികളായ പുതുക്കാട്ടുപറമ്പില്‍ നിംഷാസ് (22), കൈതപ്പറമ്പില് നിയാസ്(22), പുത്തന്‍പറമ്പില്‍ സുല്‍ഫിക്കര്‍(21), അമ്പലത്തുവീട്ടില്‍ അഫ്സല്(21), ഏലപ്പുഴ ചേര്‍ത്തല വഞ്ചിപ്പുരയ്ക്കല്‍ നിധിന്(20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം വൈകീട്ട് ആറിനു തേനിയില്‍ നിന്നു കഞ്ചാവ് വാങ്ങിയശേഷം അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. എറണാകുളം കേന്ദ്രീകരിച്ച് വില്‍പ്പനക്കെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.
നെടുങ്കണ്ടം എക്സൈസ് അസിസ്റ്റന്‍ഡ് ഇന്‍സ്പെക്ടര്‍ പി.പി ഉണ്ണികൃഷ്ണന്, പ്രിവന്റീവ് ഓഫീസര്‍ കെ.എ അജിത്കുമാര്‍, സിവില്‍എക്സൈസ് ഓഫീസര്‍മാരായ വി.പി വിശ്വനാഥന്, അരുണ്‍ ബി കൃഷ്ണന്, സിജു ഡാനിയേല്‍, വി.ജെ ജോഷി, ആസിഫ് അലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."