വീടുകളില്‍ നടത്തുന്ന ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ അനുമതി ആവശ്യമില്ല
കൊച്ചി: വീടുകളില്‍ നടത്തുന്ന സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസിന്റെ അനുമതിയോ ലൈസന്‍സോ ആവശ്യമില്ലെന്ന് ഹൈക്കോടതി. ഇതിന്റെ മറവില്‍ മദ്യ വില്‍പ്പന അനുവദിക്കരുതെന്നും കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് കൃത്യമായി പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കുടുംബപരമായ ചടങ്ങില്‍ മദ്യം വില്‍ക്കാനുള്ള സാധ്യതയില്ലെന്നു കരുതാമെന്നു കോടതി പറഞ്ഞു.
മദ്യത്തിന്റെ അളവിന് പരിധി ഏര്‍പ്പെടുത്തുകയും പൊതുസ്ഥലമേതാണെന്ന് നിര്‍വചിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതു ലംഘിച്ച് വിരുന്നു നടത്തിയാല്‍ നിയമപരമായി നടപടിയെടുക്കാന്‍ കഴിയുമെന്നും ഉത്തരവില്‍ പറയുന്നു.
വീട്ടില്‍ നടത്തുന്ന സല്കാരത്തിന് മദ്യം വിളമ്പാന്‍ എഫ്.എല്‍-6 ലൈസന്‍സ് എടുക്കണമെന്നും ഇല്ലെങ്കില്‍ കേസെടുക്കുമെന്നും എക്സൈസ്, പൊലിസ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയതിനെതിരേ കോട്ടയം പേരൂര്‍ സ്വദേശി അലക്സ് സി. ചാക്കോ നല്കിയ ഹരജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."