ടി20 ലോകകപ്പ്: ഇന്ത്യയുടെ കപ്പ് മോഹം രണ്ടടി ദൂരെ
ഗയാന: വനിതാ ടി20 ലോകകപ്പ് സ്വന്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്നത്തിലേക്ക് ഇനി രണ്ടടി ദൂരം മാത്രം. സെമി ഫൈനലും ഫൈനലും കടന്നാല്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ലോകത്തെ ടി20 രാജാക്കന്മാരാകാം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അയര്‍ലന്റിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നുമത്സരത്തിലും ഇന്ത്യ മികച്ച ജയമാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഈ മത്സരത്തില്‍ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം മത്സരത്തില്‍ പാകിസ്താനുമായി കൊമ്പുകോര്‍ത്തപ്പോള്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അയര്‍ലന്റിനെ 52 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യയും ആസ്ത്രേലിയയും സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള ആസ്ത്രേലിയക്കും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കും ആറു പോയിന്റ് വീതമാണുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 17ന് ഇന്ത്യ ആസ്ത്രേലിയയെ നേരിടും. ആസ്ത്രേലിയയെ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്മാരാകാനും ഇന്ത്യക്ക് കഴിയും.
സെമി ഫൈനല്‍ കൂടി കടന്നാല്‍ ഒരുപക്ഷെ ഇന്ത്യക്ക് ഫൈനലില്‍ അനായാസം ജയിക്കാനാകും. ഗ്രൂപ്പ് എ യില്‍ നിന്ന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസുമായിരിക്കും സെമിയിലേക്ക് യോഗ്യത നേടുക.
ഈ രണ്ട് ടീമുകള്‍ സെമിയിലെത്തിയാന് ഇന്ത്യക്ക് വിന്‍ഡീസിനോട് മാത്രമേ വെല്ലുവിളി നേരിടേണ്ടിവരുകയുള്ളു. 2010നു ശേഷം ആദ്യമായാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറുന്നത്. ആസ്ട്രേലിയക്കു പിന്നാലെ ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ ഇടംനേടുന്ന രണ്ടണ്ടാമത്തെ ടീം കൂടിയാണ് ഇന്ത്യ.
ഗ്രൂപ്പ് ബിയില്‍ നിന്നായിരുന്നു മുന്‍ ചാംപ്യന്മാരായ ഓസീസിന്റേയും സെമി പ്രവേശനം. ഗ്രൂപ്പ് ബിയില്‍ നിന്ന് പാകിസ്താന്, ന്യൂസിലന്‍ഡ്, അയര്‍ലന്റ് ടീമുകള്‍ സെമിഫൈനല്‍ കാണാതെ പുറത്തായി. എ ഗ്രൂപ്പില്‍ നിന്ന് ബംഗ്ലാദേശിന്റെയും ദക്ഷിണാഫ്രിക്കയുടെയും ശ്രീലങ്കയുടെയും പ്രതീക്ഷകള്‍ അവസാനിച്ച മട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."