HOME
DETAILS

ആനകളെ ഇങ്ങനെ ഉപദ്രവിക്കണോ

  
backup
November 16 2018 | 19:11 PM

%e0%b4%86%e0%b4%a8%e0%b4%95%e0%b4%b3%e0%b5%86-%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%89%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3

എന്‍. അബു#

 

ആനക്കാര്യമെല്ലാം ചേനക്കാര്യമാണെന്നു കരുതി, ഈ ലേഖനം വായിക്കാതിരിക്കരുത്.
ആനയെക്കുറിച്ചു പറയുംമുമ്പ് പഴഞ്ചൊല്ലിലെ പതിരിനെക്കുറിച്ചു പറയാം. പഴമൊഴിയില്‍ പതിരില്ലെന്നാണല്ലോ നമ്മുടെ വിശ്വാസം. അതു ശരിയാണോ. ഈ കലികാലത്ത് പഴമൊഴിയില്‍ പതിരുകളാണു കൂടുതലുമെന്നു പറയേണ്ടിവരും.
'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലോ നാം പഠിച്ചത്. വിദ്യപ്രധാനമാണ്. പക്ഷേ, അതാണോ സര്‍വപ്രധാനം. സാങ്കേതികവിദ്യ നാടുഭരിക്കുകയും കുതിച്ചുപായുകയും ചെയ്യുന്ന ഇക്കാലത്ത് ഏതെങ്കിലും കാലത്തു വിദ്യയഭ്യസിച്ചതുകൊണ്ടു ഗുണമില്ല. അത്തരമാളുകളെ മറികടന്നു കാലവും ലോകവും ബഹുദൂരം മുന്നോട്ടു പോകും. കാലംതെറ്റി കിട്ടിയ വിദ്യ വിഴുപ്പുഭാണ്ഡം പോലെയാകും.
വിദ്യയേക്കാള്‍ പ്രധാനം സമയമാണ്. വിദ്യ നേടേണ്ട സമയത്തു നേടണം. രാവിലെ നേടേണ്ടത് വൈകീട്ടു നേടിയാലും നിഷ്ഫലമാകും. ഞൊടിയിടയില്‍ മറ്റുള്ളവര്‍ മുന്നിലെത്തും. മുന്നിലുള്ളവര്‍ക്കേ അവസരം വിധിച്ചിട്ടുള്ളൂ. കാത്തിരിക്കുന്നവന് ഒന്നും കിട്ടില്ല. അപ്പോള്‍ സമയമാണു പ്രധാനമെന്നു നാം തിരിച്ചറിയും. ഒരു സെക്കന്‍ഡിന്റെ നൂറിലൊരംശം വ്യത്യാസത്തില്‍ ഒളിംപിക് മെഡല്‍ നഷ്ടപ്പെട്ട പി.ടി ഉഷയുടെ അനുഭവം സമയത്തിന്റെ വിലയാണു നമ്മെ പഠിപ്പിക്കുന്നത്.
മടിയന്‍ മല ചുമക്കുമെന്ന പഴമൊഴിയിലുമുണ്ട്, പതിര്്. ചരിത്രത്തിലെവിടെയും ഒരു മടിയനും മലചുമക്കാന്‍ തയ്യാറാകില്ല. മടിയനു മുന്നില്‍ മലയുയര്‍ന്നാല്‍ അവന്‍ അതിനു മുകളില്‍ കയറി കൂര്‍ക്കംവലിച്ചുറങ്ങും. ഇതാണ് എല്ലാ മടിയന്മാരുടെയും കഥ.
ഇതൊക്കെ പറഞ്ഞത്, ആനക്കാര്യം പറയാനാണ്. ആന കൊടുത്താലും ആശ കൊടുക്കരുതെന്നു തുടങ്ങി ഒരുപാടു പഴഞ്ചൊല്ലുണ്ടല്ലോ നമ്മുടെ നാട്ടില്‍. ഇവയില്‍ ചിലതൊക്കെ ശരിയാണെങ്കിലും ഏറെയും തെറ്റാണ്. ആനയെക്കണ്ട കുരുടന്മാരെപ്പോലെ നമ്മള്‍ എന്തൊക്കെയോ പറഞ്ഞു നടക്കുന്നു. പറയുന്നതിന്റെ പൊരുള്‍ അന്വേഷിക്കാറില്ല.
ഇത്രയും പറഞ്ഞത് ആനയെ ഇകഴ്ത്തിക്കാണിക്കാനല്ല. ഇകഴ്ത്തിപ്പറയാവുന്ന ജീവിയല്ലല്ലോ ആന. സാഹിത്യത്തില്‍പോലും ആനയ്ക്കു സ്ഥാനമുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ രാമന്‍നായരെന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചു. രാമന്‍നായര്‍ അനശ്വരകഥാപാത്രമായത് അയാള്‍ ആനവാരിയായപ്പോഴാണ്.
വന്‍കരയില്‍ വന്ന് ആദ്യമായി ആനയെക്കണ്ട ഒരു ലക്ഷദ്വീപുകാരന്റെ കമന്റ് പ്രശസ്ത നോവലിസ്റ്റ് പി.എ മുഹമ്മദ് കോയ ഒരു കൃതിയില്‍ രസകരമായി പരാമര്‍ശിക്കുന്നുണ്ട്. താന്‍ അതുവരെ കാണാത്ത കൂറ്റന്‍ മൃഗത്തെ കണ്ടപ്പോള്‍ ദ്വീപുകാരന്‍ അത്ഭുതപ്പെട്ടതിങ്ങനെ: ''ഇതിനെ പെറ്റ ഉമ്മ ആരാപ്പായ്''
ആനപ്പഴഞ്ചൊല്ലുകള്‍ക്കു കൈയും കണക്കുമില്ല. ആനയിരുന്നിടത്ത് ആടിരിക്കുമോ, അടി തെറ്റിയാല്‍ ആനയും വീഴും, ആനയ്ക്കു പന ചക്കര, ആനവായില്‍ അമ്പഴങ്ങ, ആന മെലിഞ്ഞാല്‍ ആലയില്‍ കെട്ടുമോ... തുടങ്ങി എത്രയെത്ര പഴമൊഴികള്‍. ആനച്ചന്തം പോലെ ആനമുട്ട, ആനമടിയന്‍ തുടങ്ങി എത്രയോ പ്രയോഗങ്ങളും മലയാളത്തിലുണ്ട്.
യഥാര്‍ഥ ആനക്കാര്യവും പഴമൊഴികളും തമ്മില്‍ അജഗജാന്തരമുണ്ടായിരിക്കാം. എങ്കിലും, ചത്താലും പന്തീരായിരം വിലയുള്ളതായി രേഖപ്പെടുത്തപ്പെട്ട ഈ മൃഗത്തെപ്പോലെ അനുസരണയുള്ള മറ്റൊരു വന്യജീവിയില്ല.
എന്നാല്‍, ഈ അനുസരണശീലക്കാരനായ ഈ ഭീമനെ നാം എക്കാലത്തും പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്. പതിനഞ്ചുവര്‍ഷമായി തൃശൂര്‍പൂരത്തില്‍ തിടമ്പേറ്റുന്ന ശിവസുന്ദരന്‍ എന്ന ഗജവീരന്‍ ഈ വര്‍ഷം അന്ത്യശ്വാസം വലിച്ചത് എത്ര ദയനീയമായാണ്. എത്ര ഉപകാരം ചെയ്യുന്നവനും എത്രമാത്രം ആജ്ഞാനുവര്‍ത്തിയുമാണെങ്കിലും ആനയെ ഉപദ്രവിക്കാന്‍ കിട്ടുന്ന അവസരം പലരും വെറുതെ കളയാറില്ല.
ജനിക്കുമ്പോള്‍ തന്നെ നൂറുകിലോയോളം തൂക്കവും നൂറു സെന്റിമീറ്ററോളം ഉയരവുമുള്ള ഭീമാകാരനാണെങ്കിലും ആന പൊതുവെ ശാന്തശീലനും സാധുജീവിയുമാണ്. കഠിനമായി ഭേദ്യം ചെയ്യുമ്പോഴും വിശപ്പുസഹിക്കാനാവാത്ത ഘട്ടത്തിലും ആഹാരം കിട്ടാതിരിക്കുമ്പോഴും പൊരിവെയിലില്‍ നിര്‍ത്തി പീഡിപ്പിക്കുമ്പോഴുമാണ് ആനകള്‍ക്ക് ആത്മനിയന്ത്രണം വിടുന്നത്. ഇതല്ലാതെ ആക്രമണത്തിന് ആന മുതിരുന്നത് മദമിളകുമ്പോഴാണ്. അതാകട്ടെ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ശാരീരിക, മാനസിക അവസ്ഥയാണ്.
കാട്ടില്‍ ആരെയും ശല്യപ്പെടുത്താതെ ജീവിക്കുന്ന ആനകളെ വെടിവച്ചു കൊല്ലുന്നത് ആക്രമണം ഭയന്നല്ലല്ലോ. ആനക്കൊമ്പു വിറ്റു വന്‍ നേട്ടം കൊയ്യാനുള്ള മാഫിയ മനസ്സാണതിനു പിന്നില്‍. ഒരു ഉപദ്രവവും ചെയ്യാത്ത ജീവിയെ ആനക്കൊമ്പു വിറ്റുകിട്ടുന്ന പണം മാത്രം ലക്ഷ്യമിട്ടു കൊല്ലുന്നതില്‍പ്പരം ക്രൂരതയുണ്ടോ. നാട്ടില്‍ സ്വകാര്യവ്യക്തികള്‍ വളര്‍ത്തുന്ന ആനയായാലും ആനക്കൊമ്പിന് അവകാശം സര്‍ക്കാരിനാണെന്നു കഴിഞ്ഞ മെയ് മാസത്തില്‍ സുപ്രിംകോടതി വിധിച്ചത് ഓര്‍ക്കുക.
ആറുമാസം മുമ്പ് കോടഞ്ചേരിയില്‍ ആനക്കൂട്ടം പതിനഞ്ചേക്കര്‍ വാഴത്തോട്ടം തകര്‍ത്തതുപോലെ ആന കൃഷിനശിപ്പിച്ച വാര്‍ത്തകള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്നതു നേര്. ചാത്തന്നൂരില്‍ കുട്ടിക്കൊമ്പന്‍ വിരണ്ട് അങ്കണവാടിയിലേയ്ക്ക് ഓടിക്കയറിയതും അധ്യാപിക കുട്ടികളുമായി ജീവനും കൊണ്ടു ഓടിരക്ഷപ്പെട്ടതും ആനപ്പേടിയുണ്ടാക്കുന്ന വാര്‍ത്ത തന്നെയാണ്.
വയനാട്ടിലെ മുത്തങ്ങയ്ക്കടുത്ത പൊന്‍കുഴിയില്‍ കാട്ടാന വിദ്യാര്‍ഥിയെ കുത്തിക്കൊന്ന വാര്‍ത്തയും അടുത്ത ദിവസമാണു വന്നത്. ഇത്തരത്തില്‍ ധാരാളം വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്.
എന്നാല്‍, നാട്ടാന വിരളുന്നതും കാട്ടാന നാട്ടിലിറങ്ങി ആളെക്കൊല്ലുന്നതും കൃഷിനശിപ്പിക്കുന്നതും എന്തുകൊണ്ടെന്നു നാം ചിന്തിക്കാറില്ല. തീറ്റയും വെള്ളവും ഏതു ജീവിയെയും പോലെ ആനയ്ക്കും ഒഴിവാക്കാന്‍ കഴിയില്ല. കാടുവെട്ടിത്തെളിച്ചതിനാല്‍ തീറ്റയില്ലാതായി. കാട്ടിലെ നീരുറവകള്‍ വറ്റിയതിനാല്‍ വെള്ളവും കിട്ടാതായി. ദിവസം അറുപതു ലിറ്റര്‍ വെള്ളമെങ്കിലും വേണ്ട ആന എങ്ങനെ ജീവിക്കും. തീറ്റയും വെള്ളവും തേടി നാട്ടിലിറങ്ങും. ഇതിനിടയില്‍, കൃഷി തിന്നുതീര്‍ക്കും, ഉപദ്രവിക്കാന്‍ വരുന്നവരെയും മുന്നില്‍വന്നു പെടുന്നവരെയും ഉപദ്രവിക്കും. അല്ലാതെ, ആനപ്പകകൊണ്ടല്ല ആനകള്‍ ആളെ കൊല്ലുന്നത്.
കാട്ടാന കൃഷിനശിപ്പിക്കുന്നതു തടയാന്‍ നാം വൈദ്യുതി വേലി സ്ഥാപിക്കുകയാണു ചെയ്യുന്നത്. ഇങ്ങനെ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ തട്ടി ഷോക്കേറ്റ് എത്രയെത്ര ആനകള്‍ ചെരിഞ്ഞുകൊണ്ടിരിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ പതിനേഴാനകള്‍ ചെരിഞ്ഞുവെന്നാണു കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരുക്കേറ്റും രോഗം പിടിപെട്ടും കേരളത്തില്‍ ഈ വര്‍ഷം പത്താനകള്‍ക്കു ജീവാപായമുണ്ടായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തിലെ വനംവകുപ്പിനയച്ച കത്തില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ ആനകളുള്ള കര്‍ണാടകയില്‍ ആനകളുടെ ഇത്തരത്തിലുള്ള മരണസംഖ്യ 106 ആയിരുന്നു, തമിഴ്‌നാട്ടില്‍ അമ്പതും. ഒഡിഷ സദാര്‍ വനപ്രദേശത്തു കഴിഞ്ഞമാസം ഒരൊറ്റ ദിവസം ഏഴാനകളാണു ഷോക്കേറ്റു മരിച്ചത്. ആനത്താരകളിലൂടെയുള്ള ആനകളുടെ സൈ്വരസഞ്ചാരത്തിനു തടസ്സമുണ്ടാകാതിരിക്കാനാണു കേരള, കര്‍ണാടക പാതയില്‍ വാഹനങ്ങളുടെ രാത്രിസഞ്ചാരം കര്‍ണാടക സര്‍ക്കാര്‍ അഞ്ചെട്ടുവര്‍ഷം മുമ്പു നിരോധിച്ചത്. എന്നാല്‍, അതുകൊണ്ടു വാഹനമിടിച്ചുള്ള മരണമേ കുറയ്ക്കാനായുള്ളൂ, ഷോക്കേറ്റുള്ള മരണം കൂടുന്നതായാണു സ്ഥിതിവിവരക്കണക്കുകള്‍.
നാട്ടാനകളുടെ കാര്യം അതിലേറെ കഷ്ടമാണ്. മതിയായ സംരക്ഷണം നല്‍കാതെ, വെള്ളവും ഭക്ഷണവും നല്‍കാതെ, അനുപേക്ഷണീയമായ വിശ്രമം നല്‍കാതെ ആണ് പണിയെടുപ്പിക്കുന്നതും ഉത്സവാഘോഷങ്ങളില്‍ പങ്കെടുപ്പിക്കുന്നതും. ആഷോഷം മനുഷ്യനേയുള്ളൂ, ആനയ്ക്കവിടെ യാതനയാണ്. അതിനാലാണ് ആന ഇത്തരം സ്ഥലങ്ങളില്‍ അക്രമകാരിയാകുന്നത്. ഉത്സവാഘോഷങ്ങളില്‍ ആന വിരണ്ടോടിയ 328 സംഭവങ്ങള്‍ ഇത്തവണ ഉണ്ടായതായി പാലക്കാട്ടെ ടാസ്‌ക് ഫോഴ്‌സ് പരാതിപ്പെടുന്നു. 40 വയസ്സു കഴിഞ്ഞ ആനകളെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കും മുമ്പ് വിദഗ്ധമായ ആരോഗ്യപരിശോധന നടത്തണമെന്നു കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവുണ്ട്. അതിവിടെ പാലിക്കാറില്ല. ഫലമോ, ആനകള്‍ വിരണ്ടോടും. അക്രമകാരികളാകും. അതിന്റെ പേരിലും ഭേദ്യം ചെയ്യപ്പെടും.
കൊട്ടിയൂര്‍ ദേവസ്വത്തിന്റെ ചന്ദ്രശേഖരനെന്ന ആനയ്ക്ക് പ്രായം 64 ആയെങ്കിലും വിശ്രമമില്ലാത്ത അവസ്ഥയാണ്. കൊമ്പ് വളര്‍ന്നു തുമ്പിക്കൈ ഇളക്കാന്‍ വയ്യ. വളര്‍ന്ന കൊമ്പ് കാഴ്ച മറയ്ക്കുന്നുണ്ട്. കൊമ്പു വെട്ടി ചെറുതാക്കി ആ പ്രശ്‌നം പരിഹരിക്കാം. അതിനു വനംവകുപ്പിന്റെ രേഖാമൂലമുള്ള സമ്മതം ലഭിക്കണം. അതു കിട്ടിയിട്ടില്ല.
ആഘോഷങ്ങള്‍ക്കും പെരുമ കൂട്ടാന്‍ ആന വേണമെന്ന നിര്‍ബന്ധബുദ്ധിക്കാരാണു നാം. ശബരിമല ആറാട്ടെഴുന്നെള്ളിപ്പിനും ആന തന്നെ വേണമെന്നാണത്രേ ദൈവഹിതം. പക്ഷേ, ഉത്സവങ്ങള്‍ക്കു കൊണ്ടുപോകുന്ന ആനയ്ക്കു ദേഹപരിശോധനയും കാഴ്ചശക്തി പരിശോധനയും നടത്തണമെന്നും അണുബാധയും എരണ്ട കെട്ടുമില്ലെന്ന് ഉറപ്പുവരുത്തുമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് എവിടെയും പാലിക്കപ്പെടുന്നില്ല. പ്രതിരോധ കുത്തിവെപ്പ്, മലമൂത്ര പരിശോധന എന്നിവ നടത്തിയെന്ന ഉടമയുടെ ഒപ്പോടു കൂടിയ ഡാറ്റാ ബുക്ക് സഹിതം മാത്രമേ ആനകളെ ഉത്സവസ്ഥലത്തേയ്ക്കു കൊണ്ടുപോകാവൂ എന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
സൗഹൃദത്തോടെ പെരുമാറിയാല്‍ കാട്ടാനയും നാട്ടാനയെപ്പോലെ സൗഹാര്‍ദം കാണിക്കുമെന്നും കാട്ടാനകളെ കണ്ടില്ലെങ്കിലാണ് തനിക്കിപ്പോള്‍ ഭയമെന്നും ആനക്കാര്യത്തില്‍ പി.എച്ച്ഡി നേടിയ ശ്രീധര്‍ വിജയകൃഷ്ണനെന്ന വാല്‍പ്പാറക്കാരന്‍ പറയുന്നു. കാട്ടാനകളെ ആട്ടിപ്പായിക്കുന്ന രീതി ഒഴിവാക്കണമെന്നാണ് വൈല്‍ഡ് ലൈഫ് ബയോളജിയില്‍ എം.എസ്‌സിക്കാരനായ അദ്ദേഹത്തിന്റെ അഭിപ്രായം. കാട്ടാന ആക്രമണം എങ്ങനെ ഫലപ്രദമായും ശാസ്ത്രീയമായും ഇല്ലാതാക്കാമെന്നു കണ്ടെത്തി നടപ്പാക്കാതെ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു തൃപ്തിയടയുകയാണു നാം.
കാട്ടാനകളെ പിടികൂടിയാല്‍ തന്നെ അവയെ മാസങ്ങളോളം തളച്ചിടാനാവശ്യമായ സൗകര്യമില്ലാത്ത പ്രശ്‌നം വനംവകുപ്പു നേരിടുന്നുണ്ട്. ആറളം ഫാമില്‍ നിന്നു പിടികൂടിയ ശിവയെന്ന ആനയെയും വയനാട്ടില്‍ നിന്നു പിടിച്ച കല്ലൂര്‍ കൊമ്പനെയും അടയ്ക്കാന്‍ പറ്റിയ കൂടുപോലുമില്ലാത്ത അവസ്ഥയാണ്. ഒരാനയെ ശരിയായ രീതിയില്‍ പാര്‍പ്പിക്കാന്‍ രണ്ടരയേക്കര്‍ സ്ഥലം വേണമെന്നും കേന്ദ്രവനം മന്ത്രാലയം പറയുന്നു. സംസ്ഥാനത്തൊട്ടാകെ 371 നാട്ടാനകളുണ്ട്. അതുവച്ചു നോക്കിയാല്‍ സംഗതി എത്ര രൂക്ഷമാണെന്നു ബോധ്യമാകും. തൃശൂര്‍ ജില്ലയില്‍ മാത്രം 110 ആനകളുണ്ടത്രേ.
മതിയായ പരിചരണവും പരിശീലനവും നല്‍കിയാല്‍ ആനകളില്‍നിന്ന് 'ആനത്തലയോളം' സനേഹം തിരിച്ചു ലഭിക്കും. ഉത്തര്‍പ്രദേശുകാര്‍ വിശാലമായ ദുത്‌വ നാഷനല്‍ പാര്‍ക്കില്‍ പട്രോളിങ്ങിന് ആനകളെയാണു നിയോഗിക്കുന്നത്. പട്രോള്‍ ഡ്യൂട്ടിക്കുള്ള 13 ആനകള്‍ തികയില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ കര്‍ണാടകയില്‍ നിന്ന് പത്താനകളെ വാങ്ങുകയാണവര്‍ ചെയ്തത്. അതാണ്, ആന സ്‌നേഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago