പരാതി നല്‍കിയിട്ടും മയക്കു മരുന്നു വില്‍പ്പനക്കെതിരെ നടപടിയില്ല
കൂറ്റനാട്: പരാതി നല്‍കിയിട്ടും മയക്കു മരുന്നു വില്‍പ്പനക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് നേരിട്ട് പരാതി നല്കി. തൃത്താല ആലൂര് കക്കാട്ടിരി കൂറ്റനാട് മേഖലകളിലാണ് മദ്യവും കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെയും വില്പന തകൃതിയായി നടക്കുന്നത്. ബിവറേജുകളില്‍ നിന്നും മൊത്തമായി എടുക്കുന്ന മദ്യം രാത്രിയും പകലും ഭേദമില്ലാതെ ചില്ലറയായും മറ്റും മൂന്നും നാലും ഇരട്ടി വിലക്ക് വില്‍പ്പന നടത്തി കൊണ്ടിരിക്കുകയാണ്.
ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ മദ്യം സ്പോട്ടില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവിന്റെയും പുകയില ഉത്പന്നങ്ങളുടെയും വില്പന നടക്കുന്നത്. ഇതിനെ തുടര്‍ന്നാണ് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗമായ പാദുക നൗഷാദിന്റെ നേതൃത്വത്തില്‍ എക്സൈസ് കമ്മീഷണര്‍ ഋഷി രാജ് സിങ്ങിന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."